ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

 ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഃ വുത്സവം 2024 ഫെബ്രുവരി 9 കൊടി കയറി 18 വരെ ക്ഷേത്ര ആചാരങ്ങളും, പാരമ്പര്യ വിധി പ്രകാരമുള്ള പൂജാ കർമ്മങ്ങളോടും കൂടി കൊണ്ടാടുന്നു. ക്ഷേത്രം ശതാബ്‌ദി നിറവിലാണ് ഈ വർഷത്തെ തിരുഃ വുത്സവത്തെ വരവേൽക്കുന്നത്. ഒരു പക്ഷെ 100 വർഷം ഉത്സവ ആഘോഷം നടക്കുന്ന കേരളത്തിലെ അപൂർവ്വ വിശ്വകർമ്മ ദേവ ക്ഷേത്രങ്ങളിൽ ഒന്നാകാം വാകത്താനം ശ്രീ വിശ്വകർമ മഹാദേവ ക്ഷേത്രം.




നൂറു വർഷങ്ങൾക്കപ്പുറം പഴക്കമുള്ള ഈ ആരാധനാ കേന്ദ്രം സമീപ പ്രദേശങ്ങളായ ഞാലിയാകുഴി, പൊങ്ങംതാനം, ചീരഞ്ചിറ,ഇത്തിത്താനം,പത്താമുട്ടം,തുടങ്ങിയ കരകളിലെ വിശ്വകർമ്മജരുടെയും മറ്റു ജന വിഭാഗങ്ങളുടെയും അദ്ധ്യാത്മിക കേന്ദ്രവും ആശാൻ കളരി യോട് കൂടിയുള്ള അറിവിന്റെ കേന്ദ്രവുമായിരുന്നു.പിൽകാലത്തു ഭജന മഠം എന്നപേരിൽപഞ്ചദേശങ്ങൾക്ക്അധിപനായി റിയപ്പെട്ടു.41 ദിവസവും മണ്ഡല പൂജ കാലത്ത് ഭജന നടന്നിരുന്നു. ഇന്നും ചിറപ്പ് മഹോത്സവം, മകര പൊങ്കാല യോട്കൂടി നടക്കുന്നു .1924 ൽ മണ്ഡല പൂജ സമാപനത്തോട് കൂടി ആദ്യ തിരുവുത്സവം നടന്നു.പിന്നീട് ശിവരാത്രി ഉത്സവമായും 39 വർഷം ആഘോഷം നടന്നു.1947 ൽ അഖില തിരുവിതാംകൂർ വിശ്വകർമ്മ സഭ( പിന്നീട് AKVMS )രൂപീകരിച്ചപ്പോൾ വിവിധ പ്രദേശങ്ങളിൽ ശാഖ രൂപീകരിക്കപ്പെടുകയും ശാഖ കീന്ദ്രീകരിച്ചു പ്രവർത്തനം വിഭജിക്കപ്പെടുകയും ചെയ്തു. എങ്കിലും മൂലസ്ഥാനമായി  ക്ഷേത്രം ഇന്നുംതുടരുന്നു കൂടുതൽ അറിയാൻ 👇https://vshwadarsanam.blogspot.com/2014/02/sree-viswakarma-mahadeva-temple.html 

1964ൽ പുതിയ ശ്രീകോവിലും ശാഖാ മന്ദിരവും നിർമ്മിച്ചതോടു കൂടി ഭജനമഠം ചിത്ര പ്രതിഷ്ഠ യുള്ള,വിശ്വകർമ ഗുരുദേവക്ഷേത്രം എന്ന പേരിൽ അറിയപ്പെടുകയും ഭക്തജനങ്ങളുടെ സൗകര്യം പരിഗണിച്ചും, ഭഗവത്ചൈതന്യ വർദ്ധനവ് കാരണമാകെയും 1989ൽ പഞ്ചലോഹ വിഗ്രഹത്തോട് കൂടി ഷഡാധാര പ്രതിഷ്ഠ ബ്രഹ്മശ്രീ പറമ്പൂരില്ലത്ത് നീലകണ്ഠ ഭട്ടത്തിരി പ്പാടിന്റെ കാർമികത്വത്തിൽ നടന്നു.വിശ്വകർമ്മ മഹാദേവ ക്ഷേത്രം എന്ന് അറിയപ്പെടുന്നു. സ്ഥപതി രത്നം കിടങ്ങൂർ രാഘവനാചാരി രൂപ കല്പന ചെയ്ത ക്ഷേത്ര സമുച്ചയം ഉയർന്നു. ക്ഷേത്രത്തിന്റെ പൂർണരൂപം പ്രാപിച്ചു ധ്വജ പ്രതിഷ്ഠ നടത്തുവാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ.

വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം  സമുദായ സംഘടന കളുടെ അതിർ വരമ്പുകളില്ലാത്ത, എന്നാൽ AKVMS നാൽ നയിക്കപ്പെടുന്ന എല്ലാ വിശ്വാസി കളുടെയും, എല്ലാ അഭ്യൂദയ കാംഷികളുടെയും ആശ്രയ കേന്ദ്രമായി നിലകൊള്ളുന്നു.

നൂറിന്റെ നിറവിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതി പ്രഖ്യാപനവും ശദാബ്‌ദി വർഷ തിരുവുത്സവ സമാരംഭവും ഫെബ് 9 വെള്ളി  ഒന്നാം തിരുഃ വുത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠൻ നാരായണൻ ഭട്ടത്തിരിപ്പാട് ഭദ്ര ദീപം കൊളുത്തി ഉൽഘാടനം ചെയ്യുന്നു.

Comments

Sulekha said…
വിശ്വകർമ്മണേ നമഃ

Popular posts from this blog

വിശ്വകർമ്മജരും കേരളചരിത്രവും

കൊടിമരവും കാപ്പ് കെട്ടും

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ

Viswakarma community Reservation

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും