Posts

U K.VASUDEVAN ACHARY PATRON AKVMS

Image
  യു.കെ.വാസുദേവൻ ആചാരി ഒക്ടോബർ 25. ജന്മദിനം          സമരണാഞ്ജലികൾ !!!            വി ശ്വകർമ്മ സമുദായ ആചാര്യൻ ശ്രീ . UK വാസുദേവൻ ആചാരി തിരുവന്തപുരം ജില്ലയിൽ, ചിറയിൻകീഴ് താലൂക്കിൽ ,ഊരൻ വിളാകത്തു വീട്ടിൽ കൊച്ചു നാരായണൻ ആചാരി യുടേയും ,കൊച്ചപ്പി അമ്മാളിന്റെയും മകനായി   1897 ഒക്ടോബർ 25 നു ജനിച്ചു .കായിക്കര സ്‌കൂളിൽ പ്രാഥമിക വിദ്യാഭാസം ,നാഗർകോവിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി തൃശ്ശിനാപ്പള്ളി കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം. അവിവാഹിതനായ അദ്ദേഹം 1979 ജനുവരി 17 ന് വിടവാങ്ങി.             അദ്ധ്യാപകനായി സർക്കാർ സർവീസിൽ തുടരുമ്പോൾ  പലതട്ടുകളിലായി വിശ്വകർമ്മ സമുദായംനേരിടുന്ന വെല്ലുവിളികളിൽ അസ്വസ്ഥനായിരുന്നു.പല പേരുകളിലും ,പല സംസ്കാരങ്ങളിലും പ്രാദേശികമായും  സംഘടിച്ചിരുന്ന നിരവധി വിശ്വകർമ്മഗ്രുപ്പുകളെ  ഒന്നിപ്പിച്ചു കൊണ്ട് 1947 ൽ അഖില തിരുവിതാംകൂർ വിശ്വകർമ്മ മഹാസഭക്കു രൂപം നൽകി,വിശ്വകർമ്മജർക്കു ഏക സംഘടന എന്ന സ്വപ്നം സാദ്ധ്യമാക്കി . R ശങ്കർ , മന്നത്തു പദ്മനാഭൻ , സി .കേശവൻ , PGN ഉണ്ണിത്താൻ [തിരുവിതാംകൂറിലെ അവസാന ദിവാൻ] തുടങ്ങിയ സമുദായ രാഷ്ട്രീയ നേതാക്കളുമായുള്ള അടുത്ത ബന്ധം  അദ്ദേഹത്തിന് പ്രവർത

കേട്ടതും കണ്ടതും

Image
                         പ്രിയ വിശ്വകർമ്മ സഹോദരങ്ങളെ നമുക്കൽപം കണക്കു പഠിക്കാം ...                                8 x 3 =24                                3x 8 =24  അതുകൊണ്ടുതന്നെ                              3 x 8 =8 x 3  ഏകീകരണം ,ഐക്യം ,സമവായം ,സമവാക്യം സമഭാവന ഇതെല്ലാം പറയുന്നതും കേൾക്കുന്നതും ,പഠിക്കുന്നതും പഠിപ്പിക്കുന്നതും നമ്മൾ തന്നെ...നമ്മോടുതന്നെ.  വിശ്വകർമ്മജരുടെ ഐക്യം SNDP യുടെ കുറവോ NSS ൻറെ ചുമതലയോ അല്ല . പിന്നെ എവിടെ യാണ് കുഴപ്പം ,എന്താണ് കാരണം ..അത് വേറെ ഒന്നും തന്നെയല്ല..ണ് നമ്മൾ ആരും ആരും മോശക്കാരല്ല വെറും വാശിക്കാരാണ് എന്നത് മാത്രമാണ് നമ്മുടെ പ്രശ്നം .പ്രശനം എങ്ങനെ പരിഹരിച്ചാലും ഉത്തരം ഒന്നായിരിക്കും ഗുണം നമുക്ക് മാത്രമായിരിക്കും. ഒന്നിൻറെ ഗണിതം അതൊന്നെന്നു ചൊല്ലി  ഒന്നിച്ചിരിക്കാം ഇനിയുള്ള കാലം .. Shaji Aryamamgalam

കേട്ടതും കണ്ടതും

Image
കേട്ടതും കണ്ടതും    പിക് അപ്പ് വാൻ ലോഡിറക്കിയ ശേഷം മുന്നോട്ടെടുത്തപ്പോൾ പുല്ലിലും ചെളിയിലും പുതഞ്ഞു പോയി.ഡ്രൈവർ വീണ്ടും മുന്നോട്ടെടുക്കാൻ ശ്രമിക്കും തോറും ചക്രം വല്ലാതെ കറങ്ങി ,കരിഞ്ഞ മണവും ഒന്നിനൊന്നു താഴ്ന്നു പോകുന്ന അവസ്ഥയും ....             അപ്പോൾ അതുവഴിയെ വന്ന ഒരു ചേട്ടൻ ഇതു കാണുകയും പിക് അപ്പ് ഡ്രൈവറുടെ അടുത്ത് ചെന്ന് ചെവിയിൽ എന്തോപറഞ്ഞതും ,ഡ്രൈവർ ഇറങ്ങി വന്ന് നാലു വീലുകളിൽ നിന്നും അല്പാല്പം കാറ്റു കുത്തി കളഞ്ഞ ശേഷം വണ്ടി മുന്നോട്ടെടുത്തപ്പോൾ കിടന്നിടത്തു കിടന്ന് ഉരുണ്ടു കളിക്കാതെ വാഹനം അനായാസം കയറിപ്പോയി.         ആനേരം മുതൽ എൻറെ മനസ്സിനെ അലട്ടുന്ന വല്ലാത്ത ഒരു ചിന്ത ..!!കഴിഞ്ഞ പത്തിരുപതു വർഷമായി ഇതേപോലെ എയർ പിടിച്ചു ചെളിയിൽ കറങ്ങുന്ന വിശ്വകർമ സമുദായത്തെ കുറിച്ചും അതിൻറെ നേതാക്കളെ കുറിച്ചുമാണ്.വേണ്ടാതെ വലിച്ചു പിടിച്ചിരിക്കുന്ന ചില സംഗതികൾ അല്പാല്പം ആയി ഒന്നയച്ചു വിട്ടാൽ അത് വലിയ ഗുണങ്ങൾ ഉണ്ടാക്കില്ലേ ???സമൂഹത്തിൽ മാറ്റങ്ങൾക്കു കരണമാകില്ലേ ???തമ്മിൽ തല്ലികളെന്ന പേരുദോഷം ഒഴിവായി കിട്ടില്ലേ ???         ഇതിനൊക്കെ വേണ്ടി ജീവശ്വാസം പോകും വരെ കാത്തിരുന്നു കാത്തിരുന്ന് വെറുതെ ആരും കാലം

വിശ്വകർമ്മജർ ഒരു കുടക്കീഴിൽ ...!!

Image
വിശ്വകർമ്മജർ ഒരു കുടക്കീഴിൽ ...!!              എ നിക്കിതൊന്നും ബാധകമല്ല,നിങ്ങൾക്കുവേണ്ടി പറയുകയാണ്,വായിക്കണമെന്ന് എനിക്കൊട്ടു നിർബന്ധവുമില്ല...!           കാലങ്ങളായി വിശ്വകർമ്മ സമുദായത്തിനുള്ളിൽ കേൾക്കുന്നൊരു മാസ്മരിക മന്ത്രമാണ് ഒരു കുടക്കീഴിൽ ഏവരെയും അണിചേർക്കുക എന്നത്.എന്നാൽ ത്തരമൊരു കുട നിർമ്മിക്കുന്നതിന് വലിയ നിർമ്മാണ വിദഗ്ദ്ധരായ നമുക്കിടയിൽ തടസ്സമായി ഉയരുന്ന പ്രധാന വെല്ലുവിളി എന്താണ് എന്നാരായുകയാണ് ഇത്തരമൊരു കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ കൊറോണ എന്ന മഹാവ്യാധിക്ക് മരുന്ന് കണ്ടെത്തിയാൽ പോലും നമുക്കിടയിൽ കാലങ്ങളായി പടർന്നു പിടിച്ചിരിക്കുന്ന ഏഷണി എന്ന മഹാവ്യാധിക്ക്     പ്രതിവിധി കണ്ടെത്താതെ സാങ്കേതിക മികവിലുപരി ഇത്തരമൊരു കുട നിർമിച്ചു വിജയകരമായി നിവർത്തി പിടിക്കുവാൻ ആരെകൊണ്ടും സാധ്യമല്ല.അതുകൊണ്ടുതന്നെ അതിനായി പരിശ്രമിച്ചവരൊക്കെ പരാജയപ്പെട്ടുപോയ കാഴ്ച പല തവണ നമ്മൾ കണ്ടുകഴിഞ്ഞു. 1)   ഒരു വ്യക്തിയുടെ സൽപ്പേരിനെ നശിപ്പിക്കാൻ വേണ്ടി അയാളെക്കുറിച്ചു      ഇല്ലാക്കഥകൾ പറഞ്ഞു പ്രചരിപ്പിക്കുന്നത് ഒന്നാമത്തെ ഏഷണി. 2)   ഒരു വ്യക്തിയുടെ സൽപ്പേര് നശിപ്പിക

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

Image
                                       വിശ്വബ്രാഹ്മണരും മയോണിക് സയൻസും                                                                                 (ശ്രീ.രഞ്ജിത്ത് അറക്കൽ )                   Dr. സുവർണ്ണ നാലപ്പാടിൻറെ Investigating Indian Iconography എന്ന പഠനമാണ് ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത് . ഭാരത ദേശത്തെ മുഴുവൻ ശാസ്ത്രീയവും സാങ്കേതികവും കലാപരവുമായ അറിവുകൾ ഇന്ന് കാണുന്ന രീതിയിൽ വികസിച്ചത് ക്ഷേത്രങ്ങളിൽകൂടിയാണ് അതുകൊണ്ടുതന്നെ ഈ രാജ്യത്തിൻറെ പാരമ്പര്യം വിശ്വകർമ്മജരുടെ അശ്രാന്ത പരിശ്രമത്തിലൂടയാണ് ഉടലെടുത്തത് എന്ന് നിസംശയം പറയാം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഈ അറിവുകൾ ചെന്നെത്തിയതിന്റെ ഫലമാണ് പാശ്ചാത്യ രാജ്യങ്ങളിലെ വാസ്തു സമ്പ്രദായമായ Mayonic science ൻറെ ഉൽപത്തി അറ്റ്ലാന്ത എന്ന അമേരിക്കൻ പ്രദേശത്തു ( അറ്റ്ലാന്റിക് സമുദ്രത്തിനു അപ്പുറമുള്ള പ്രദേശം ) ഈ ശാസ്ത്രത്തെ പരിചയപ്പെടുത്തിയത് ബ്രഹ്മർഷി മയൻ ആണ് .ഇവിടെ അദ്ദേഹത്തെ വിശ്വകർമ്മ ശില്പി എന്നും വിളിക്കുന്നു .പത്മശ്രീ Dr ഗണപതി സ്ഥപതി പത്തിൽ പരം പാശ്ചാസ്ത്യ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫൊസർ ആയി

VISWAKARMA TEMPLWS IN KERALA. 4 [virad viswabrahma kshethram thottakkadu]

Image
                                                    ശ്രീ  വിരാട് വിശ്വബ്രഹ്മ ദേവ                    ക്ഷേത്രം തോട്ടയ്ക്കാട് .                                             E-mail:viswabrahmadeva@gmail.com  ph : 0481 - 3217434                                                                            വാകത്താനം, കോട്ടയം .        കോ ട്ടയംജില്ലയിൽവാകത്താനംപഞ്ചായത്തിൽഅമ്പലകവലയിൽപടിഞ്ഞാറ് ദർശനമായി ക്ഷേത്രംസ്ഥിതിചെയ്യുന്നു .ഭക്തിയുടെയും ബഹുമാനത്തിൻറെയും ആത്മീയതയുടേയുംഅവബോധംസമുദായസ്നേഹികളിൽഎത്തിച്ചുവ്യക്തിജീവിതവും,കുടുംബജീവിതവുംസാമൂഹികജീവിതവുംഐശ്വര്യപ്രദമാക്കുവാൻ ഭഗവൽകൃപാകടാക്ഷംലക്ഷ്യമിട്ട്അഖിലകേരളവിശ്വകർമമഹാസഭ തോട്ടക്കാട്   Br:853/88A ശാഖയുടെആഭിമുഖ്യത്തിലാണ്ഈക്ഷേത്രംനിർമ്മിച്ചത്.സഭയുടെ ആദ്യകാല പ്രവർത്തകരായ പരേതരായ പുതിയിടത്തു ഭാസ്കരൻ ആചാരി,കോട്ടൂർ കെ.പി.കേശവനാചാരി,Dr.പി.കെ.നീലകണ്ഠൻ,പന്തപ്പട്ടു ശിവരാമനാചാരി,തെക്കേടത്തു കുട്ടപ്പനാചാരി,തങ്കപ്പനാചാരി,പുത്തൻപറമ്പിൽ രാമൻസാർ ,തകടിയേൽ കെ.ജി.നാരായണൻ പൂവത്തുംമൂട്ടിൽ ജ്ഞാനസാഗരൻ എന്നിവർനേതൃത്വംനൽകിയാണ്1999ൽവസ്തുസമ്പാദനംനടത്തിയത്.തുടർന്നുവന്ന ദിശാബോധമുള്ള

വിശ്വകർമ്മ മഹാദേവ ക്ഷേത്രം വാകത്താനം

Image
ധന്യാത്മൻ,           വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിലെ തിരുഃ ഉത്സവം 2018ഫെബ്രുവരി 16മുതൽ 25വരെ കൊണ്ടാടുന്നു. വിശ്വകർമ്മ മഹാദേവൻ പ്രപഞ്ച സൃഷ്ടാവും വിശ്വവ്യാപിയും പ്രകാശ സ്വരൂപനുമായ ചൈതന്യ മൂർത്തിയാകുന്ന ആ മഹത്വത്തെ അറിയുന്നവൻ മുക്തനാകുന്നു ശ്രീ വിശ്വകർമ്മ മഹാദേവനെ ഉപാസിച്ചാൽ സമസ്ത സാത്വി ക ദൈവിക ശക്തികളും ഭക്തരിൽ സംപ്രീതരാകും.           അഭ്യുദയ കാംഷികളും ഭക്ത ജനങ്ങളും നാളിതുവരെ നൽകി വന്നിട്ടുള്ള സാന്നിധ്യ സഹായ സഹകരണങ്ങൾക്കു നന്ദി അറിയിയ്ക്കുന്നു. ഈ വർഷത്തെ തിരുവുത് സവത്തിന് എല്ലാ വിധ സഹായ സഹകരണം പ്രതീക്ഷിക്കുന്നു.

VISWAKARMA TEMPLES IN KERALA 1[virad viswakarma temple kanjhangad]

Image
  അജാനൂർ ശ്രീമദ്പരശിവ വിശ്വകർമ്മ ക്ഷേത്രo   പുതിയകണ്ടം ,മാവുങ്കൽ ,പി .ഒ .ആനന്ദാശ്രമം കാഞ്ഞങ്ങാട്,കാസർഗോഡ്‌ ഫോണ്‍: 0467 2206071             കാസർഗോഡ് ജില്ലയിൽ  അജാനൂർ ഗ്രാമപഞ്ചായത്തിൽ  പുതിയകണ്ടം  എന്നസ്ഥലത്ത്  സ്ഥിതിചെയ്യുന്നു .  ശ്രീ വിരാട്  വിശ്വകർമ്മ ദേവൻറെ  പൂർണകായ പ്രതിഷ്ഠ യുള്ള ഭാരതത്തിലെതന്നെ  അപൂർവ്വ ക്ഷേത്രങ്ങളിൽ  ഒന്നാണ് ശ്രീമദ്  പരശിവ വിശ്വകർമ്മ  ക്ഷേത്രം . കാഞ്ഞങ്ങാട്  പട്ടണത്തിൽ നിന്നും രാംനഗർ  കോട്ടച്ചേരി  റോഡിലൂടെ  3  കിലോമീറ്റർ  സഞ്ചരിച്ചാൽ  ക്ഷേത്രത്തിൽ എത്തിച്ചേരാം .N.H.17 മാവുങ്കൽ  ടൗണിൽ നിന്നും 300 മീറ്റർ കോട്ടച്ചേരി  റോഡിലേക്ക് സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം .തീവണ്ടിയിൽ വരുന്നവർ കാഞ്ഞങ്ങാട് റെയിൽ വേ  സ്റ്റേഷനിൽ  ഇറങ്ങി  ക്ഷേത്രത്തിൽ  എത്തിച്ചേരാ വുന്നതാണ് .                ഒരു ജ്ഞാനപദ്ധതി എങ്ങിനെ ഒരു സമൂഹത്തിൻറെ വിജ്ഞാനത്തെയും  വികസനത്തേയും സ്വാധീനിക്കുന്നു എങ്ങിനെ അത് ഒരു ക്ഷേത്രമായി രൂപാന്തരപ്പെടുന്നു എന്നതിൻറെ  തെളിവാണ് ഈ ക്ഷേത്രം .അജാനൂർപ്രദേശത്ത് തച്ചുശാസ്ത്ര പണ്ഡിതനും സംസ്കൃതഭാഷ പണ്ഡിതനുമായ താഴത്ത്  അംബു ആചാരിക്ക്ല ലഭിച്ച  മൂലസ്തംഭ പുരാണ  ഗ്രന്ഥമാണ് ഈ ക്

വിശ്വകർമ്മജരും കേരളചരിത്രവും

Image
                   പുസ്തക പരിചയം                                                                                                                         വിശ്വകർമ്മജരും കേരളചരിത്രവും                           കേ രളത്തിലെ വിശ്വകർമജരെ കുറിച്ചുള്ള ചരിത്രപരമായ അവലോകനമാണ് ശ്രീ. ശശിക്കുട്ടൻ വാകത്താനം രചിച്ച  വിശ്വകർമജരും കേരളചരിത്രവും എന്ന ഗ്രന്ഥം.നിരവധി കേരള ചരിത്ര ഗ്രന്ഥങ്ങൾ മലയാളത്തിൽ ഇന്നു ലഭ്യമാണ് പലതും നമ്പൂതിരി  കേന്ദ്രീകൃതച്ചരിത്രമാണ്‌ ചരിത്രം  നിർമ്മിച്ചവർ ഇവിടെ അപ്രത്യക്ഷമാണ്.                                                                                                                         ഒരു  ചരിത്ര ഗ്രന്ഥമെന്നനിലയിൽ ഇതിനു  ചില  പ്രധാന്യങ്ങളുണ്ട് എന്നത്  നിഷേധിക്കാനാവില്ല. മിത്തുകളെ  ഉപയോഗിച്ച് മറ്റുജാതി സമൂഹങ്ങൾ മത, സാമൂഹ്യ, സാമ്പത്തിക , അധികാര കേന്ദ്രങ്ങളിൽ  ആധിപത്യം സ്ഥാപിച്ചതെങ്ങിനെ, ധനസമ്പാധനതിനും മതപ്രചര ണത്തിനും കേരളത്തിലെത്തിയ വിദേശികൾ  കൈ തൊഴിലുകളെ വ്യവസായ വൽകരിച്ചതെങ്ങിനെ, അതിലൂടെ വിശ്വകർമ്മജർ നേരിടേണ്ടിവന്ന പ്രതിസന്ധി  തുടങ്ങിയ നിരീക്ഷണങ്ങൾ തീർച്ചയായും പഠനാർഹ മാണ്

Viswakarma Dharma Meemamsa Parishath

Image
                                                              വിശ്വകർമ ധർമ മീമാംസാ പരിക്ഷത്ത്                                                  വി ശ്വകർമജർ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഗോത്ര ഭാഷ, ദേശ വ്യത്യാസമനുസരിച് വ്യത്യസ്തത പുലർത്തുന്ന ഒരു സംസ്കാരത്തിൻറെ ഉടമകളാണ് . ഈ വിഭിന്നതകൾകിടയിലും ഏകത്വത്തിന്റെ ഒരു ആധ്യാത്മിക പ്രചോദനം വിശ്വകർമജർക്കിടയിൽ നിലനിൽക്കുന്നുണ്ട് .  നിര്ഭാഗ്യം എന്ന്  പറയട്ടെ പല തട്ടുകളിലായി വിവിധ സമുദായ സംഘടനകളിലും രാഷ്ട്രീയ കക്ഷികളിലുമായി  ചിന്നിച്ചിതറി കിടക്കുകയാണ് ഇന്ന് വിശ്വകർമജർ. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ അർഹമായ പ്രാധിനിത്യം കിട്ടാതെ വിശ്വകർമജർ ഇന്ന് സാമൂഹ്യ വ്യവസ്ഥയുടെ മുഖ്യധാരയിൽനിന്നും അനുദിനം പുറം തള്ളപ്പെടുകയാണ് .                               നിരവധി  പ്രസ്ഥാനംഗളും സാംസ്കാരിക സംഘടനകളും വിശ്വകർമ സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപിനായി പ്രവർത്തിച്ച് തുടങ്ങിക്കഴിഞ്ഞു  .സമുദായ സ്നേഹികളായ യുവതലമുറയുടെ ഈ ഉദ്യമം ആലസ്യത്തിൽ കഴിയുന്ന വിശ്വകർമ ജനസമൂഹത്തിന് ഒരു ഉണര്തുപാട്ടായി തീരട്ടെ എന്ന് ഭഗവത് നാമത്തിൽ ആശംസിക്കുന്നു .                               കഴിഞ്ഞ ചില