കേരള സമൂഹത്തിൽ സവിശേഷ പ്രാധാന്യമുള്ള ജനസമൂഹമാണ് വിശ്വകർമ്മജർ.കല്ലൻ, കൊല്ലൻ, ആശാരി, മൂശാരി, തട്ടാൻ എന്ന് അഞ്ച് വിഭാഗങ്ങളെ ഉൾപ്പെടുത്തി ഐക്കുടി കമ്മാളൻ അഥവാ ഐo വക കമ്മാളൻ എന്ന് വിളിച്ചു പോന്നിരുന്നു.ഈ അഞ്ച് വിഭാഗങ്ങളിലും ഉപ വിഭാഗങ്ങളുമുണ്ടായിരുന്നു. കൊല്ലൻമാരിൽ ഐരുതികൾ(അയിരിൽ നിന്നും ഇരുമ്പ് വേർതിരിച്ചെടുക്കുന്നവർ)ബ്രഹ്മ കൊല്ലൻ (ക്ഷേത്രം പണിക്കാർ)കൊച്ചു കൊല്ലൻ (ഉലയിൽ പണി ചെയ്യുന്നവർ)ശുദ്ര കൊല്ലൻ (പണി ആയുധങ്ങൾ നിർമ്മിക്കുന്നവർ) മരപ്പണിക്കാരിൽ സ്ഥപതി, സൂത്രഗ്രാഹി, തക്ഷകൻ, വർദ്ധകി എന്നീ വിഭാഗങ്ങളും ഉണ്ടായിരുന്നു. തട്ടാൻമാരിൽ മലയാളി തട്ടാൻ, പാണ്ടി തട്ടാൻ എന്നിങ്ങനെ പ്രധാനമായും രണ്ടു വിഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.പാണ്ടി തട്ടാൻമാർ വിശ്വകർമ്മജരിലെ മറ്റു വിഭാഗങ്ങളിൽ നിന്നും അകലം പാലിക്കുകയും, വിശ്വബ്രാഹ്‌മണരായും അറിയപ്പെട്ടിരുന്നു. പൊതുവെ കല്ലിലും മരത്തിലും ലോഹത്തിലും പണിയെടുക്കുന്ന പരമ്പരാഗത തൊഴിൽ സമൂഹമാണ് വിശ്വകർമ്മജർ.സാധാരണ തൊഴിലാളി എന്നതിനപ്പുറം വ്യവസായ പ്രാധാന്യമുള്ള തൊഴിൽ ചെയ്തിരുന്നതിന്നാലും,കലയും ശാസ്ത്രവും നിർണ്ണായക ഘടക മായിരുന്നതിനാലും വ്യവസായ തൊഴിലാളി എന്ന നിലയിൽ ഇവർക്ക് പ്രാധാന്