ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്
അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങ് ഹിന്ദു വിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ പ്രസിഡണ്ട് ശ്രീ PR ദേവദാസ്. സഹസ്രാബ്ദങ്ങൾ നീണ്ട വൈദേശിക അടിമത്തം കുടഞ്ഞു കളഞ്ഞുകൊണ്ട് ഭാരതത്തിലെ ഹിന്ദു സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ് 2024 ജനുവരി 22 ദിനത്തിൽ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിലൂടെ നിർവ്വഹിക്കപ്പെടുന്നത്.ഇന്ത്യയിലെ തന്നെ ശില്പ വൈഭവങ്ങളിൽ മറ്റൊരു അത്ഭുതമായി മാറാവുന്ന നിർമ്മിതികളും, വിഗ്രഹവും ഈ നൂറ്റാണ്ടിലെ വിശ്വകർമ്മജന്റെ കഴിവ് ലോകത്തിനു മുൻപിൽ കാണിച്ചു കൊടുക്കുന്ന ചടങ്ങാണ് ഇതെന്നും PR ദേവദാസ് പറഞ്ഞു.ക്ഷേത്ര സമർപ്പണവുമായി ബന്ധപ്പെട്ട അക്ഷതം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ രാജശേഖരനിൽ നിന്നും സ്വീകരിച്ചു കൊണ്ട് ചെങ്ങന്നൂർ ഹെഡ്ഓഫിസിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. ജനുവരി 22 ഉച്ചക്ക് 12.20ന് സംസ്ഥാനത്തെ മുഴുവൻ വിശ്വകർമ്മ ഭവനങ്ങളിലും ശ്രീരാമ നാമ ജപങ്ങൾ നടത്തുകയും, വൈകുന്നേരം അഞ്ച് തിരിയിട്ട് നിലവിളക്ക് കൊളുത്തുവാനും യോഗത്തിൽ ആഹ്വാനം ചെയ്തു.