Posts

വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ

Image
    വിശ്വകർമ്മജർ  അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ        കേരളത്തിലെ    ബഹുമുഖ വിശ്വകർമ്മ സുഹൃത്തുക്കളെ,നിങ്ങളുടെ മുഖത്തെ ചിരി മായുവാൻ ഇനി കുറച്ചു കാലം കൂടി മാത്രം.അതുകൊണ്ടുതന്നെ ഇതൊരോർമ്മപ്പെടുത്തൽ കൂടിയാണ്.        ഏതാനും ദിവസം മുൻപുമാത്രം നടന്ന ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പും അതിൽ നിന്നും ലഭിക്കുന്ന സന്ദേശവുമാണ് ഈ ലേഖനത്തിനാധാരം.കേരളത്തിലാകെ തെരഞ്ഞെടുപ്പ് നടന്ന 21908 വാർഡുകളിൽ പ്രതിഫലിച്ച വലിയൊരു രാസമാറ്റമായിരുന്നു മുന്നണികളുടെ വിജയത്തിനാധാരം.അത് മുന്പത്തേക്കാളേറെ ശക്തിയോടെ ചെവികളിൽ നിന്നും ചെവികളിലേക്കു പറഞ്ഞു പരത്തിയ,ജാതി,മത സംഘടിക്കലായിരുന്നു.ഭൂരിപക്ഷവും ന്യുനപക്ഷവും(കൂടുതലും,കുറവും )തമ്മിലുള്ള തുറന്ന പോര്.വിജയ സാധ്യതയില്ലാത്ത തലങ്ങളിൽ അസംഘടിതരെ ബലിയാടാക്കുന്ന പുതിയ രാഷ്ട്രീയ തന്ത്രം.വോട്ട് മറിച്ചു വിൽക്കുന്നതുനു സമുദായ നേതൃ കവാടങ്ങളിൽ സമ്മാന,വാഗ്ദാന പെരുമഴയുമായി നേതാക്കൾ രഹസ്യമായി പണക്കിഴിയും,ലഹരികളും.ഇതാണ് വർത്തമാനകാല രാഷ്ട്രീയ തെരഞ്ഞെടുപ്പ് രംഗം.            ഇതിലെവിടെയാണ് നമുക്ക് സ...

ആദ്യ വോട്ട് സ്വന്തം ചോരയിൽ പിറന്നവർക്ക്

Image
  ആദ്യ വോട്ട് സ്വന്തം ചോരയിൽ പിറന്നവർക്ക്  പിന്നെ മാത്രം രാഷ്ട്രീയ പാർട്ടികൾക്ക് പി .ആർ .ദേവദാസ്             പ്രിയ സമുദായ പ്രവർത്തകരെ,ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പ് പടിവാതുക്കൾ എത്തി നിൽക്കുകയാണ്.വോട്ടവകാശം ബുദ്ധി പൂർവം വിനിയോഗിക്കുക .ഭരണ പങ്കാളിത്തം പൂർണമായും നിഷേധിക്കപ്പെട്ട സമൂഹമാണ് നമ്മുടേത് .അവസരം ബുദ്ധിപൂർവം വിനിയോഗിക്കാത്തവരെ ദൈവത്തിനുപോലും രക്ഷിക്കാൻ കഴിയില്ല.ഇതു ശരിയായ അവസരമാണ് വിശ്വകർമ്മ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന സ്ഥലങ്ങളിൽ കക്ഷി രാഷ്ട്രീയം നോക്കാതെ വോട്ട് ചെയ്യുക.   പ്രാതിനിധ്യത്തിനുവേണ്ടിയുള്ള  നമ്മുടെ പോരാട്ടം വിസ്മരിച്ചുകൂടാ വോട്ടവകാശം ബുദ്ധിപൂർവം വിനിയോഗിച്ച്‌ മിനിമം ഭരണ പങ്കാളിത്തമെങ്കിലും നേടാനുള്ള ഈ അവസരം വിനിയോഗിക്കുക.!!! ആദ്യ വോട്ട് സ്വന്തം ചോരയിൽ  പിറന്നവർക്ക് പിന്നെ മാത്രം കപട രാഷ്ട്രീയക്കാർക്ക് അതാകട്ടെ നമ്മുടെ പ്രതിജ്ഞ . പി .ആർ .ദേവദാസ് 

എന്താണ് ഊഴിയം?

Image
ഊഴിയം            തിരുവിതാംകൂറിൽ നിലനിന്നിരുന്ന ഒരു സമ്പ്രദായം ആയിരുന്നു ഊഴിയം.തൊഴിൽമേഖലയിൽ ഏറ്റവും കൂടുതൽ ചൂഷണത്തിന് ഇരയാക്കപ്പെട്ടവരാണ് തിരുവിതാംകൂറിലെ വിശ്വകർമ്മ സമൂഹം. സർക്കാരിനും, ജന്മിമാർക്കും,ക്ഷേത്രങ്ങൾക്കുവേണ്ടിയും പ്രതിഫലം കൂടാതെ ജോലി ചെയ്യുവാൻ വിശ്വകർമ്മജർ നിര്ബന്ധിതരായിരുന്നു. ഈ കൂലിയില്ല വേലയെ ഊഴിയം എന്ന പേരിൽ അറിയപ്പെട്ടിരുന്നു.നമ്മുടെ പൈതൃക സ്വത്തായി അഭിമാനിക്കുന്ന കൊട്ടാരങ്ങളും മഹാ ക്ഷേത്രങ്ങളും സർക്കാർ മന്ദിരങ്ങളും ഊഴിയം സമ്പ്രദായത്തിലൂടെ നിർമ്മിക്കപ്പെട്ടവയാണ്.ഒരു കാലഘട്ടത്തിലെ ഒരു സമുദായത്തിൻറെ രക്തവും വിയർപ്പും ചാലിച്ചു പടുത്തുയർത്തിയ മഹാ സൗധങ്ങളും ,ക്ഷേത്ര സമുച്ചയങ്ങളും ഇന്നും രാജ്യത്തിനഭിമാനമായി തലയുയർത്തി നിൽക്കുന്നു. സാംസ്‌കാരിക പാരമ്പര്യത്തിൻറെ അടയാളമായി അവയെ കണക്കാക്കപ്പെടുന്നു. 1815 ൽ തിരുവിതാംകൂറിൽ ഊഴിയം നിർത്തലാക്കിയെങ്കിലും വിശ്വകർമ്മജർ അനുഭവിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ അസമത്വം ഇന്നും തുടരുന്നു .ഭരണ പങ്കാളിത്ത മില്ലാത്ത സമൂഹത്തിൻറെ അധ സ്ഥിതാവസ്ഥക്കു മാറ്റം വരണമെങ്കിൽ അവർ അധികാരത്തിൽ പങ്കാളികളാകണം .     ...

Viswakarma community Reservation

Image
വിശ്വകർമ്മജരും സംവരണവും ഒരു തിരിഞ്ഞുനോട്ടം               തിരുവിതാംകൂർ പ്രജകൾക്ക് സർക്കാർ സർവ്വീസിൽ അവസര സമത്വം ഉറപ്പാക്കുവാൻ വേണ്ടി വിവിധ സമുദായങ്ങളെ പഠിച്ചു റിപ്പോർട് സമർപ്പിക്കുവാൻ1935 ൽ  ലജിസ്ലേറ്റീവ് കൗൺസിൽ തീരുമാനിച്ചു.നിരവധി ചർച്ചകൾക്കൊടുവിൽ ഹൈകോടതി ജഡ്ജി ആയിരുന്ന ഡോക്ടർ നോക്സ് സമർപ്പിച്ച റിപ്പോർട് കൗൺസിൽ അംഗീകരിച്ചു.ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഡിപ്പാർട്മെൻറ് മേലധികാരികൾ നിയമനം നടത്തുന്ന സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ട്പബ്ലിക് സെർവ്വീസ് നിയമനങ്ങൾക്കായി 1935 ജൂലൈ മാസം പബ്ലിക്സർവ്വീസ്  കമ്മീഷണറെ നിയമിച്ചു. സാമുദായിക സംവരണം 1936 മുതൽ ആരംഭിക്കുകയും ചെയ്തു.വിശ്വകർമ്മ പ്രതിനിധി കളായി ശ്രീ:ജി.നീലകണ്ഠനും ,ശ്രീ.എൻ .വേലു ആചാരിയും ശ്രീമൂലം പ്രജാ സഭയിൽ അംഗങ്ങൾ ആയിരുന്നു. 1936  മുതൽ വിശ്വകർമ്മജർ 3%സംവരണത്തിന്  അർഹരായിരുന്നു .                 കേരളം രൂപീകൃതമായതിനു ശേഷം 1957 ഇ.എം.എസ് മന്ത്രി സഭ അധികാരത്തിൽ വരുകയും ഭരണ പരിഷ്കാര കമ്മറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജാതി സംവരണം നീക്കി സാമ...

Election 2020

Image
                        ഏതു മുന്നണിയിലായാലും വിശ്വകർമ്മ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ എല്ലാ സമുദായ സ്നേഹികളും വോട്ടുചെയ്യുക.               അധികാര കേന്ദ്രങ്ങളിലേക്ക് ആൾക്കാരെ അവരോധിക്കുവാൻ എല്ലാ മുന്നണികളിലും ധാരാളം വിശ്വകർമ്മജർഎല്ലാ തെരഞ്ഞെടുപ്പുകളിലും , എല്ലാ കാലത്തുംപ്രയത്നിക്കുന്നുണ്ട്.എന്നാൽസ്ഥാനാർത്ഥിനിർണ്ണയത്തിൽപരിഗണിക്കപ്പെടാറുമില്ല .ഒരു സമുദായ സംഘടന എന്നതിലുപരി ഒരു അടിസ്ഥാന തൊഴിലാളി വർഗ്ഗ സമൂഹമെന്ന പരിഗണയും ലഭിക്കാറില്ല എന്നതാണ് സത്യം ധാർമിക മൂല്യബോധത്തിൻറെയും സത്യസന്ധയുടെയും ആത്മാർഥതയുടെയും പ്രതീകമായവർ വിശ്വാസപ്രമാണങ്ങളെ തള്ളി വോട്ടുചെയ്യുവാൻ മടിക്കുന്നു. വിശ്വാസ പ്രമാണങ്ങളെ വോട്ടാക്കുവാനുള്ള രാഷ്ട്രീയ തന്ത്രങ്ങളിൽ ഇനിയും വീണുപോയാൽ വിശ്വകർമ്മജർ എന്നും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹമായി തുടരുകയും കാലാന്തരത്തിൽ ഈ സമുദായം തന്നെ പഴങ്കഥയായി മാറുകയും ചെയ്യും.രാഷ്ട്രീയ അധികാരത്തെ ക്കുറിച്ചു നമ്മുടെ ഭരണ ഘടനാ ശിൽപി ഡോക്:അംബേദ്‌കർ പറഞ്ഞത് ഈ അവസരത്തിൽ സ്മരിക്കാം "നിങ്ങളുടെ അടിമത്തം നിങ്ങൾ തന്നെ ...

U K.VASUDEVAN ACHARY PATRON AKVMS

Image
  യു.കെ.വാസുദേവൻ ആചാരി ഒക്ടോബർ 25. ജന്മദിനം          സമരണാഞ്ജലികൾ !!!            വി ശ്വകർമ്മ സമുദായ ആചാര്യൻ ശ്രീ . UK വാസുദേവൻ ആചാരി തിരുവന്തപുരം ജില്ലയിൽ, ചിറയിൻകീഴ് താലൂക്കിൽ ,ഊരൻ വിളാകത്തു വീട്ടിൽ കൊച്ചു നാരായണൻ ആചാരി യുടേയും ,കൊച്ചപ്പി അമ്മാളിന്റെയും മകനായി   1897 ഒക്ടോബർ 25 നു ജനിച്ചു .കായിക്കര സ്‌കൂളിൽ പ്രാഥമിക വിദ്യാഭാസം ,നാഗർകോവിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി തൃശ്ശിനാപ്പള്ളി കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം. അവിവാഹിതനായ അദ്ദേഹം 1979 ജനുവരി 17 ന് വിടവാങ്ങി.             അദ്ധ്യാപകനായി സർക്കാർ സർവീസിൽ തുടരുമ്പോൾ  പലതട്ടുകളിലായി വിശ്വകർമ്മ സമുദായംനേരിടുന്ന വെല്ലുവിളികളിൽ അസ്വസ്ഥനായിരുന്നു.പല പേരുകളിലും ,പല സംസ്കാരങ്ങളിലും പ്രാദേശികമായും  സംഘടിച്ചിരുന്ന നിരവധി വിശ്വകർമ്മഗ്രുപ്പുകളെ  ഒന്നിപ്പിച്ചു കൊണ്ട് 1947 ൽ അഖില തിരുവിതാംകൂർ വിശ്വകർമ്മ മഹാസഭക്കു രൂപം നൽകി,വിശ്വകർമ്മജർക്കു ഏക സംഘടന എന്ന സ്വപ്നം സാദ്ധ്യമാക്കി . R ശങ്കർ , മന്നത്തു പദ്മനാഭൻ ,...

കേട്ടതും കണ്ടതും

Image
                         പ്രിയ വിശ്വകർമ്മ സഹോദരങ്ങളെ നമുക്കൽപം കണക്കു പഠിക്കാം ...                                8 x 3 =24                                3x 8 =24  അതുകൊണ്ടുതന്നെ                              3 x 8 =8 x 3  ഏകീകരണം ,ഐക്യം ,സമവായം ,സമവാക്യം സമഭാവന ഇതെല്ലാം പറയുന്നതും കേൾക്കുന്നതും ,പഠിക്കുന്നതും പഠിപ്പിക്കുന്നതും നമ്മൾ തന്നെ...നമ്മോടുതന്നെ.  വിശ്വകർമ്മജരുടെ ഐക്യം SNDP യുടെ കുറവോ NSS ൻറെ ചുമതലയോ അല്ല . പിന്നെ എവിടെ യാണ് കുഴപ്പം ,എന്താണ് കാരണം ..അത് വേറെ ഒന്നും തന്നെയല്ല..ണ് നമ്മൾ ആരും ആരും മോശക്കാരല്ല വെറും വാശിക്കാരാണ് എന്നത് മാത്രമാണ് നമ്മുടെ പ്രശ്നം .പ്രശനം എങ്ങനെ പരിഹരിച്ചാലും ഉത്തരം ഒന്നായിരിക്കും ഗുണം നമുക്ക് മാത്രമായിരിക്കും. ഒന്നിൻറെ ഗണിതം അതൊന്നെന്നു ചൊ...

കേട്ടതും കണ്ടതും

Image
കേട്ടതും കണ്ടതും    പിക് അപ്പ് വാൻ ലോഡിറക്കിയ ശേഷം മുന്നോട്ടെടുത്തപ്പോൾ പുല്ലിലും ചെളിയിലും പുതഞ്ഞു പോയി.ഡ്രൈവർ വീണ്ടും മുന്നോട്ടെടുക്കാൻ ശ്രമിക്കും തോറും ചക്രം വല്ലാതെ കറങ്ങി ,കരിഞ്ഞ മണവും ഒന്നിനൊന്നു താഴ്ന്നു പോകുന്ന അവസ്ഥയും ....             അപ്പോൾ അതുവഴിയെ വന്ന ഒരു ചേട്ടൻ ഇതു കാണുകയും പിക് അപ്പ് ഡ്രൈവറുടെ അടുത്ത് ചെന്ന് ചെവിയിൽ എന്തോപറഞ്ഞതും ,ഡ്രൈവർ ഇറങ്ങി വന്ന് നാലു വീലുകളിൽ നിന്നും അല്പാല്പം കാറ്റു കുത്തി കളഞ്ഞ ശേഷം വണ്ടി മുന്നോട്ടെടുത്തപ്പോൾ കിടന്നിടത്തു കിടന്ന് ഉരുണ്ടു കളിക്കാതെ വാഹനം അനായാസം കയറിപ്പോയി.         ആനേരം മുതൽ എൻറെ മനസ്സിനെ അലട്ടുന്ന വല്ലാത്ത ഒരു ചിന്ത ..!!കഴിഞ്ഞ പത്തിരുപതു വർഷമായി ഇതേപോലെ എയർ പിടിച്ചു ചെളിയിൽ കറങ്ങുന്ന വിശ്വകർമ സമുദായത്തെ കുറിച്ചും അതിൻറെ നേതാക്കളെ കുറിച്ചുമാണ്.വേണ്ടാതെ വലിച്ചു പിടിച്ചിരിക്കുന്ന ചില സംഗതികൾ അല്പാല്പം ആയി ഒന്നയച്ചു വിട്ടാൽ അത് വലിയ ഗുണങ്ങൾ ഉണ്ടാക്കില്ലേ ???സമൂഹത്തിൽ മാറ്റങ്ങൾക്കു കരണമാകില്ലേ ???തമ്മിൽ തല്ലികളെന്ന പേരുദോഷം ഒഴിവായി കിട്ടില്ലേ ???         ഇ...

വിശ്വകർമ്മജർ ഒരു കുടക്കീഴിൽ ...!!

Image
വിശ്വകർമ്മജർ ഒരു കുടക്കീഴിൽ ...!!              എ നിക്കിതൊന്നും ബാധകമല്ല,നിങ്ങൾക്കുവേണ്ടി പറയുകയാണ്,വായിക്കണമെന്ന് എനിക്കൊട്ടു നിർബന്ധവുമില്ല...!           കാലങ്ങളായി വിശ്വകർമ്മ സമുദായത്തിനുള്ളിൽ കേൾക്കുന്നൊരു മാസ്മരിക മന്ത്രമാണ് ഒരു കുടക്കീഴിൽ ഏവരെയും അണിചേർക്കുക എന്നത്.എന്നാൽ ത്തരമൊരു കുട നിർമ്മിക്കുന്നതിന് വലിയ നിർമ്മാണ വിദഗ്ദ്ധരായ നമുക്കിടയിൽ തടസ്സമായി ഉയരുന്ന പ്രധാന വെല്ലുവിളി എന്താണ് എന്നാരായുകയാണ് ഇത്തരമൊരു കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ കൊറോണ എന്ന മഹാവ്യാധിക്ക് മരുന്ന് കണ്ടെത്തിയാൽ പോലും നമുക്കിടയിൽ കാലങ്ങളായി പടർന്നു പിടിച്ചിരിക്കുന്ന ഏഷണി എന്ന മഹാവ്യാധിക്ക്     പ്രതിവിധി കണ്ടെത്താതെ സാങ്കേതിക മികവിലുപരി ഇത്തരമൊരു കുട നിർമിച്ചു വിജയകരമായി നിവർത്തി പിടിക്കുവാൻ ആരെകൊണ്ടും സാധ്യമല്ല.അതുകൊണ്ടുതന്നെ അതിനായി പരിശ്രമിച്ചവരൊക്കെ പരാജയപ്പെട്ടുപോയ കാഴ്ച പല തവണ നമ്മൾ കണ്ടുകഴിഞ്ഞു. 1)   ഒരു വ്യക്തിയുടെ സൽപ്പേരിനെ നശിപ്പിക്കാൻ വേണ്ടി അയാളെക്കുറിച്ചു      ...

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

Image
                                       വിശ്വബ്രാഹ്മണരും മയോണിക് സയൻസും                                                                                 (ശ്രീ.രഞ്ജിത്ത് അറക്കൽ )                   Dr. സുവർണ്ണ നാലപ്പാടിൻറെ Investigating Indian Iconography എന്ന പഠനമാണ് ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത് . ഭാരത ദേശത്തെ മുഴുവൻ ശാസ്ത്രീയവും സാങ്കേതികവും കലാപരവുമായ അറിവുകൾ ഇന്ന് കാണുന്ന രീതിയിൽ വികസിച്ചത് ക്ഷേത്രങ്ങളിൽകൂടിയാണ് അതുകൊണ്ടുതന്നെ ഈ രാജ്യത്തിൻറെ പാരമ്പര്യം വിശ്വകർമ്മജരുടെ അശ്രാന്ത പരിശ്രമത്തിലൂടയാണ് ഉടലെടുത്തത് എന്ന് നിസംശയം പറയാം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഈ അറിവുകൾ ചെന്നെത്തിയതിന്റെ ഫലമാണ് പാശ്ചാത്യ രാജ്യങ്ങളിലെ ...

VISWAKARMA TEMPLWS IN KERALA. 4 [virad viswabrahma kshethram thottakkadu]

Image
                                                    ശ്രീ  വിരാട് വിശ്വബ്രഹ്മ ദേവ                    ക്ഷേത്രം തോട്ടയ്ക്കാട് .                                             E-mail:viswabrahmadeva@gmail.com  ph : 0481 - 3217434                                                                            വാകത്താനം, കോട്ടയം .        കോ ട്ടയംജില്ലയിൽവാകത്താനംപഞ്ചായത്തിൽഅമ്പലകവലയിൽപടിഞ്ഞാറ് ദർശനമായി ക്ഷേത്രംസ്ഥിതിചെയ്യുന്നു .ഭക്തിയുടെയും ബഹുമാനത്തിൻറെയും ആത്മീയതയുടേയുംഅവബോധംസമുദായസ്നേഹ...

വിശ്വകർമ്മ മഹാദേവ ക്ഷേത്രം വാകത്താനം

Image
ധന്യാത്മൻ,           വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിലെ തിരുഃ ഉത്സവം 2018ഫെബ്രുവരി 16മുതൽ 25വരെ കൊണ്ടാടുന്നു. വിശ്വകർമ്മ മഹാദേവൻ പ്രപഞ്ച സൃഷ്ടാവും വിശ്വവ്യാപിയും പ്രകാശ സ്വരൂപനുമായ ചൈതന്യ മൂർത്തിയാകുന്ന ആ മഹത്വത്തെ അറിയുന്നവൻ മുക്തനാകുന്നു ശ്രീ വിശ്വകർമ്മ മഹാദേവനെ ഉപാസിച്ചാൽ സമസ്ത സാത്വി ക ദൈവിക ശക്തികളും ഭക്തരിൽ സംപ്രീതരാകും.           അഭ്യുദയ കാംഷികളും ഭക്ത ജനങ്ങളും നാളിതുവരെ നൽകി വന്നിട്ടുള്ള സാന്നിധ്യ സഹായ സഹകരണങ്ങൾക്കു നന്ദി അറിയിയ്ക്കുന്നു. ഈ വർഷത്തെ തിരുവുത് സവത്തിന് എല്ലാ വിധ സഹായ സഹകരണം പ്രതീക്ഷിക്കുന്നു.

VISWAKARMA TEMPLES IN KERALA 1[virad viswakarma temple kanjhangad]

Image
  അജാനൂർ ശ്രീമദ്പരശിവ വിശ്വകർമ്മ ക്ഷേത്രo   പുതിയകണ്ടം ,മാവുങ്കൽ ,പി .ഒ .ആനന്ദാശ്രമം കാഞ്ഞങ്ങാട്,കാസർഗോഡ്‌ ഫോണ്‍: 0467 2206071             കാസർഗോഡ് ജില്ലയിൽ  അജാനൂർ ഗ്രാമപഞ്ചായത്തിൽ  പുതിയകണ്ടം  എന്നസ്ഥലത്ത്  സ്ഥിതിചെയ്യുന്നു .  ശ്രീ വിരാട്  വിശ്വകർമ്മ ദേവൻറെ  പൂർണകായ പ്രതിഷ്ഠ യുള്ള ഭാരതത്തിലെതന്നെ  അപൂർവ്വ ക്ഷേത്രങ്ങളിൽ  ഒന്നാണ് ശ്രീമദ്  പരശിവ വിശ്വകർമ്മ  ക്ഷേത്രം . കാഞ്ഞങ്ങാട്  പട്ടണത്തിൽ നിന്നും രാംനഗർ  കോട്ടച്ചേരി  റോഡിലൂടെ  3  കിലോമീറ്റർ  സഞ്ചരിച്ചാൽ  ക്ഷേത്രത്തിൽ എത്തിച്ചേരാം .N.H.17 മാവുങ്കൽ  ടൗണിൽ നിന്നും 300 മീറ്റർ കോട്ടച്ചേരി  റോഡിലേക്ക് സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം .തീവണ്ടിയിൽ വരുന്നവർ കാഞ്ഞങ്ങാട് റെയിൽ വേ  സ്റ്റേഷനിൽ  ഇറങ്ങി  ക്ഷേത്രത്തിൽ  എത്തിച്ചേരാ വുന്നതാണ് .                ഒരു ജ്ഞാനപദ്ധതി എങ്ങിനെ ഒരു സമൂഹത്തിൻറെ വിജ്ഞാനത്തെയു...

വിശ്വകർമ്മജരും കേരളചരിത്രവും

Image
                   പുസ്തക പരിചയം                                                                                                                         വിശ്വകർമ്മജരും കേരളചരിത്രവും                           കേ രളത്തിലെ വിശ്വകർമജരെ കുറിച്ചുള്ള ചരിത്രപരമായ അവലോകനമാണ് ശ്രീ. ശശിക്കുട്ടൻ വാകത്താനം രചിച്ച  വിശ്വകർമജരും കേരളചരിത്രവും എന്ന ഗ്രന്ഥം.നിരവധി കേരള ചരിത്ര ഗ്രന്ഥങ്ങൾ മലയാളത്തിൽ ഇന്നു ലഭ്യമാണ് പലതും നമ്പൂതിരി  കേന്ദ്രീകൃതച്ചരിത്രമാണ്‌ ചരിത്രം  നിർമ്മിച്ചവർ ഇവിടെ അപ്രത്യക്ഷമാണ്.                    ...

Viswakarma Dharma Meemamsa Parishath

Image
                                                              വിശ്വകർമ ധർമ മീമാംസാ പരിക്ഷത്ത്                                                  വി ശ്വകർമജർ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഗോത്ര ഭാഷ, ദേശ വ്യത്യാസമനുസരിച് വ്യത്യസ്തത പുലർത്തുന്ന ഒരു സംസ്കാരത്തിൻറെ ഉടമകളാണ് . ഈ വിഭിന്നതകൾകിടയിലും ഏകത്വത്തിന്റെ ഒരു ആധ്യാത്മിക പ്രചോദനം വിശ്വകർമജർക്കിടയിൽ നിലനിൽക്കുന്നുണ്ട് .  നിര്ഭാഗ്യം എന്ന്  പറയട്ടെ പല തട്ടുകളിലായി വിവിധ സമുദായ സംഘടനകളിലും രാഷ്ട്രീയ കക്ഷികളിലുമായി  ചിന്നിച്ചിതറി കിടക്കുകയാണ് ഇന്ന് വിശ്വകർമജർ. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ അർഹമായ പ്രാധിനിത്യം കിട്ടാതെ വിശ്വകർമജർ...