സ്വർണ്ണവ്യവസായത്തിന്റെ വളർച്ചയും സ്വർണ്ണ തൊഴിലാളികളുടെ തകർച്ചയും
സ്വർണ്ണവ്യവസായത്തിന്റെ വളർച്ചയും സ്വർണ്ണ തൊഴിലാളികളുടെ തകർച്ചയും ശശിക്കുട്ടൻ വാകത്താനം. കേരളത്തിലെ എട്ട് ലക്ഷം വരുന്ന സ്വർണ്ണ തൊഴിലാളികളെ എല്ലാ ഭരണവർഗ്ഗ പാർട്ടികളും സംഘടിപ്പിച്ചിട്ടുണ്ട് കൂടാതെ സ്വതന്ത്ര യൂണിയനുകളും.എന്നാൽ അവരുടെ തൊഴിൽപരമായ അവസ്ഥകളെ പരിഹരിക്കാൻ എന്തെങ്കിലും ക്രിയാത്മക പദ്ധതികൾ മുന്നോട്ടുവയ്ക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല എന്നുള്ളത് വസ്തുതയാണ്. സ്വർണ്ണ തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ച ക്ഷേമനിധി ബോർഡുപോലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് അധഃപ്പതിച്ച ഭരണവർഗ്ഗ പാർട്ടികൾക്ക് ഈ വിഭാഗം തൊഴിലാളികളെ തിരിച്ചറിയാൻ സാധിക്കില്ല എന്നതും വസ്തുതയാണ്. പാരമ്പര്യത്തിൻറെ തനിമയെ ഉയർത്തിക്കാട്ടിയാണ് സ്വർണ്ണാഭരണ വിപണി ഇന്നും ലാഭം കൊയ്യുന്നത്. ആധുനിക ഫാഷൻ ഡിസൈൻ പഴയ പലതിന്റെയും അനുകരണങ്ങളോ ചെറിയ മാറ്റങ്ങളോട് കൂടിയോ ആണ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. മാറിമാറി വരുന്ന സാമൂഹ്യ സാമൂഹ്യസാഹചര്യങ്ങൾക്കനുസരണമായി മാറാൻ നിർബന്ധിതരാവുകയും എന്നാൽ മാറാൻ കഴിയാതിരിക്കുകയും ചെയ്യ...