Posts

ഏകദിന ക്യാമ്പ്

Image
വിശ്വജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് പുത്തെൻചന്ത PO, വാകത്താനം. വിശ്വജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 29/04/2023 ശനിയാഴ്ച ഏകദിന പഠന ക്യാമ്പ് നടക്കുന്നു.വാകത്താനം കണ്ണഞ്ചിറ,ശ്രീ വിരാഡ് വിശ്വബ്രഹ്മ ദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മുതൽ വൈകുന്നേരം 5.30 വരെ നടക്കുന്ന  ക്യാമ്പ് പ്രശസ്ത പേർസണൽ  ട്രാൻസ്‌ഫോർമേഷൻ കോച്ച്ക്ശ്രീ.അനീഷ് മോഹൻ നയിക്കുന്നു.ശ്രീമതി. രഞ്ജിനി രാമകൃഷൻ (തദ്ദേശ സ്വയം ഭരണ വകുപ്പ് അണ്ടർ സ്ക്രട്ടറി, സെക്രട്ടറിയേറ്റ് തിരുവനന്തപുരം ) ക്യാമ്പ് ഉൽഘാടനം ചെയ്യുന്നു. ഏവരെയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നു. കുട്ടികൾക്കും യുവജനങ്ങൾക്കും മാതാ പിതാക്കൾക്കും വേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസ്സ്‌ ആണ്. Bloom 2023 എന്ന ഈ ക്യാമ്പ് ഒരു തുടർ പഠന പ്രക്രിയയുടെ തുടക്കമാണ്.SSLC റിസൾട് വന്നാൽ ഉടൻ  Bloom 2023 chapter 1. പഠനക്യാമ്പ്  ആരംഭിക്കും .വിദ്യാർത്ഥി കൾക്ക് വേണ്ടിയുള്ള ഗെയ്ഡ് ലൈൻ പ്രോഗ്രാം, തൊഴിലന്വേഷകർക്കുള്ള കറിയർ ഗൈഡൻസ്,ആധുനിക യുവ തലമുറ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം ക്യാമ്പുകളിൽ അനുഗ്രഹീത മോട്ടിവേഷൻ സ്പീക്കർ ശ്രീ അനീഷ് മോഹൻ  ന്റെ നേതൃത്വത്തിൽ  നടത്തപ്പെടുന്നു.ഈ അവസരം പാഴാക്കാതെ

VISWAKARMA TEMPLES IN KERALA 2 [Viswakarma mahadeva temple vakathanam]

Image
ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം       പുത്തൻചന്ത PO, കണ്ണഞ്ചിറ, വാകത്താനം         കോട്ടയം. 686538        ഫോണ്‍: 0481 2461248             കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ വാകത്താനം പഞ്ചായത്തിൽ കണ്ണൻചിറ പ്രദേശത്ത്സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ്ശ്രീ  വിശ്വകർമ്മമഹാദേവക്ഷേത്രം.(മൂലസ്ഥാനം)പഞ്ചമുഖ വിശ്വകർമ്മദേവൻ താമര യിൽ ഇരിക്കുന്ന പഞ്ചലോഹ വിഗ്രഹമാണ്‌ പ്രധാന പ്രതിഷ്ഠ. ഉപദേവ സ്ഥാനങ്ങളിൽ  ദുർഗ്ഗാദേവി , സുബ്രഹ്മണ്യൻ , നാഗരാജ , മൂലപിതൃ, രക്ഷസ്സ് എന്നീ വിഗ്രഹങ്ങളും പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു.   നൂറ്റാണ്ട് പഴക്കമുള്ള ദേവതാ  സങ്കൽപം 1897 -മുതൽ  ഭജനയും ആരാധനയുമായി  തുടങ്ങി  .1924 ൽ മണ്ഡല പൂജയ്ക്കു ആദ്യ തിരുഃഉത്സവത്തിന് തുടക്കം കുറിച്ചു. വളര്ച്ചയുടെ വിവിധ ഘട്ടങ്ങളിൽ   ഭജനമഠ മായും ,1965 ൽ വിശ്വകർമ്മ  ഗുരുദേവ ക്ഷേത്രമായും  1989 ൽ വിശ്വകർമ്മ മഹാദേവ ക്ഷേത്രമായുംമാറി. കോട്ടയം പട്ടണത്തിൽനിന്നും വാകത്താനം വഴി ചങ്ങനാശേരി  റൂട്ടിൽ 19  കി .മീ .ഉം ചങ്ങനാശേരി പട്ടണത്തിൽ നിന്നും 9 കി.മീ.ഉം സഞ്ചരിച്ചാൽ കണ്ണഞ്ചിറ ബസ്സ്‌ സ്റ്റോപ്പിൽ (പുത്തെൻചന്ത മുക്ക്) ഇറങ്ങി ക്ഷേത്രത്തിൽ എത്തിച്ചേരാം.            181

അലങ്കാര മത്സ്യങ്ങൾ

Image
                                                                                                                അലങ്കാര   മത്സ്യങ്ങൾ    റിലീസ്... ഉടൻ ഹ്രസ്വ ചിത്രം.മലയാളം  ഷോർട്ട് ഫിലിം. കഥ, തിരക്കഥ, എഡിറ്റിംഗ്, സംവിധാനം..അനീഷ് കരുണാകരൻ.  DOP : അനൂപ് വാകത്താനം ആക്ടർ  :   ശ്രീരാഗ് മണി, ആക്ട്രസ് : അജ്മി രാജൻ ബിജിഎം  ഷമേജ് ശ്രീധർ, ആർട്ട്‌ : ഹരി കൃഷ്ണൻ, അനന്ത നാരായണൻ പരസ്യകല   : മോബിൻ  നിർമ്മാണം : ശരണ്യ അനീഷ്           അസോസിയേറ്റ് : ആദിത്യ.എസ്സ്.നാരായണൻ           

വിശ്വകർമ്മ സൗഹൃദ നിധി

Image
                     വിശ്വകർമ്മ സൗഹൃദ നിധി ഒരു പ്രതീക്ഷ ആണ്.ഓരോ പത്തു ദിവസം കഴിയുമ്പോഴും മുടക്കമില്ലാതെ ഒരു ഗുണഭോക്താവിന് സഹായ ധനം എത്തിക്കുവാൻ ഒരു കൂട്ടം മനുഷ്യ സ്നേഹികൾ തയ്യാറാകുന്നു.  ആധുനിക കേരള സമൂഹത്തിൽ ഇതൊരു പുതിയ കാര്യമല്ല. പക്ഷെ വിശ്വകർമ്മ സമൂഹത്തിൽ ഇതു നടക്കുന്നു എന്നുള്ളത് ഒരു അത്ഭുതം തന്നെ യാണ് ഇതിന്റെ സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഗുണഭോക്താക്കളെ കണ്ടെത്തുന്ന തിലെ സുതാര്യതയും, നേരിട്ട് ഗുണഭോക്താവിന്റെ അകൗണ്ടിൽ സഹായമെത്തുന്നു എന്നുള്ളതും ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയാണ്.എല്ലാ സഹോദരങ്ങളും ഈ പദ്ധതിയുമായി സഹകരിക്കുവാൻ മുൻപോട്ട് വരണം. എന്ന പ്രാർത്ഥന യോടെ                         വിശ്വദർശനം .

അലങ്കാര മത്സ്യങ്ങൾ (short film review)

Image
 Streaming Soon!!!!     മിഡ് ലാംബ്ക്രീ യേഷൻസിന്റെ ബാനറിൽ നവാഗത സംവിധായകൻ അനീഷ് കരുണാകരൻ തിരക്കഥ യും എഡിറ്റിങ്ങും നിർവഹിച്ചു സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ്  "അലങ്കാര മത്സ്യങ്ങൾ".   2021ലെ കേരള ഷോർട്  ഫിലിം ലീഗ്, ഫിലിം ഷോർ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം  (കാലവരവ്) തിരക്കഥക്ക്‌  അനീഷ് കരുണാകാരന്  സംസ്ഥാന അന്തർ ദേശീയ പുരസ്‌കാരങ്ങൾ  ലഭിച്ചിരുന്നു .    2022ൽ സിങ്കപ്പൂർ, ഇസ്രായേൽ, ബൾഗേരിയ, കൊൽക്കത്ത,റോം, ഉക്രൈൻ, തുടങ്ങിയ അന്താരാഷ്ട്ര ഷോർട് ഫിലിം ഫെസ്റ്റിവലിൽ "ദി വീൽ "ന് ബെസ്റ്റ് ഫിലിം  അവാർഡ് ലഭിച്ചു. ബെസ്റ്റ് എഡിറ്റർ അവാർഡ് അനീഷ് കരുണാകരന്റെ കരിയറിൽ ഒരു പൊൻ തൂവൽ കൂടി ചാർത്തി.   ഹൈപ്പർ ടെൻഷൻ  ബൈപോളാർ  ഡിസിസ് ഒരു കുടുംബ ജീവിതത്തിലുണ്ടാക്കുന്ന ആസ്വാരസ്യങ്ങൾ തനിമയാർന്ന ജീവിത യാഥാർഥ്യങ്ങൾ, പച്ച മനുഷ്യരുടെ ജീവിത സങ്കീർണതകൾ  അലങ്കാര മത്സ്യത്തിലൂടെ വരച്ചു കാട്ടുകയാണ് അനീഷ് കരുണാകരൻ. സുമയുടെയും  ശ്രീയുടെയും  ജീവിതത്തിലെ സുഖവും ദുഃഖവും സന്തോഷവും സങ്കടവും, പൊട്ടിത്തെറിയുമെല്ലാം ജീവനുള്ള രംഗങ്ങളാക്കുവാൻ അജ്മി രാജനും, ശ്രീരാഗ് മണിക്കും സാധിച്ചിട്ടുണ്ട്.  ജീവനുള്ള ദ

തിരുവുത്സവ ചടങ്ങ്കൾക്ക് തുടക്കമായി

Image
വാകത്താനം ശ്രീ വിശ്വകർമ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവചടങ്ങു കൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് കൊടിമരത്തിനു കാപ്പുകെട്ട് നടന്നു. ശ്രീ KS ബാബു കൊല്ലംപറമ്പിൽ വഴിപാടായി സർപ്പിച്ച കൊടിമരത്തിന് ബ്രഹ്മശ്രീ ഉണ്ണികൃഷ്ണ ആചാര്യ യുടെ കാർമികത്വത്തിൽ പൂജകർമ്മങ്ങൾ നടന്നു. ഇനി അഞ്ചുനാൾ വൃത ശുദ്ദിയോടെയുള്ള ആത്മ സമർപ്പണത്തിനായി തിരു വുത്സവകമ്മറ്റി കൺവീനർ ശ്രീ PN കൃഷൻകുട്ടി സ്ഥപതി സ്ഥാനീയനായ ശ്രീ KT രാജു ആചാര്യ ക്ക് ദക്ഷിണ നൽകി കൊടിമരം ദേവന് സമർപ്പിച്ചു. ദേവസ്വം ഭാരവാഹികൾ, PP പ്രസാദ്, MK ശിവൻകുട്ടി ആചാര്യ എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി 19 ഞായർ കൊടിയേറ്റ്..

AKVMS സഭാ തർക്കത്തിന് തീർപ്പായി

Image
  AKVMS ചങ്ങനാശ്ശേരി താലൂക്ക യൂണിയൻ പ്രസിഡണ്ട് ശ്രീ KK തങ്കപ്പൻ പതാക ഉയർത്തുന്നു. അഖില കേരള വിശ്വകർമ്മ മഹാസഭ, 20 വർഷമായി നേരിടുന്ന  കോടതി വ്യവഹാരങ്ങൾക്ക് തീർപ്പ് കണ്ടു തുടങ്ങി. AKVMS ചങ്ങനാശ്ശേരി താലൂക് യൂണിയന്റെ അധീനതയിലുള്ള ഓഫീസ് മന്ദിരവും അതിന്റെ വസ്തു വകകളും സംബന്ധിച്ചു AKVMS പ്രസിഡന്റ് ശ്രീ PR. ദേവദാസും, വിമത വിഭാഗം നേതാവ് MV രാജഗോപാലും തമ്മിൽ നിലനിന്നിരുന്ന കേസ്സ് സഭയുടെ ഔദ്യോഗിക പ്രസിഡന്റ് ശ്രീ.PR ദേവ ദാസിന്അനുകൂല മായി  വിധി ചങ്ങനാശ്ശേരി ഫസ്റ്റ് ക്ലാസ് ജൂഡിഷ്യൽ മജിസ്ട്രറ്റ് കോടതി വിധി പ്രസ്ഥാവിച്ചു.. സഭാ തർക്കങ്ങളുടെ പേരിൽ 20വർഷമായി നിലനിന്നിരുന്ന വ്യവഹാരങ്ങൾ തീർപ്പായതിനെ തുടർന്ന് യൂണിയൻ  ഭാരവാഹികൾ ഓഫിസിൽ പ്രവേശിച്ചു. .  യൂണിയൻ പ്രസിഡന്റ് ശ്രീ KK തങ്കപ്പൻ പതാക ഉയർത്തി. സെക്രട്ടറി ശ്രീ PK ശ്രീധരൻ, യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറ്റി ശ്രീ ശ്രീജിത്ത്‌ ശിവൻ, ശ്രീ വിജയകുമാർ, ശ്രീമതി കനകമ്മ ചെല്ലപ്പൻ എന്നിവർ എന്നിവർ നേതൃത്വം നൽകി.

കൊടിമരവും കാപ്പ് കെട്ടും

Image
 പുരാതന  ക്ഷേത്രമായ വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിലെ 2024 ലെ തിവുത്സവത്തിന് ഒരുക്കങ്ങളായി.ഫെ:09 മുതൽ ഫെ:18 വരെ യാണ് പത്തുനാൾ നീണ്ടു നിൽക്കുന്ന തിരുഃവുത്സവം.വിവിധ കലാ പരിപാടികളും,വാദ്യമേളങ്ങളും,താലപ്പൊലി,കാവടി, കുംഭകുടം,തെയ്യം,തുടങ്ങി തിടമ്പേറ്റുവാൻ ഗജവീരൻ എല്ലാം കൂടി നാട്ടിലാകെ ഉത്സവാന്തരീക്ഷം. 18ന് കോടിയേറ്റോടുകൂടി ഉത്സവ ചടങ്ങിന്ആ രംഭം കുറിക്കും. ഏറ്റവും പ്രധാന ചടങ്ങാണ് കൊടിയേറ്റ് ക്ഷേത്രമാകുന്ന ശരീരത്തിന്റെ നട്ടെല്ലാണ് കൊടിമരം. ക്ഷേത്ര ശരീരത്തിന്റെ നാഭി യിലാണ് കൊടിമരത്തിന്റെ ചുവട് ഉറപ്പിച്ചിരിക്കുന്നത്. അമ്പലത്തിന്റെ  അടിയിലൂടെ ശ്രീക്കോവിലിന്റ മദ്ധ്യത്തിൽ ദേവ ബിംബം വരെ യാണ് ഇതിന്റെ സ്ഥാനം. എന്നാൽ ഭക്തർക്ക് കാണത്തക്ക വിധം ഗണിത ശാസ്ത്രത്തിന്റെ പിൻ ബലത്തോടെ ഇത് നിവർത്തി നിർത്തിയിരിക്കുന്നു എന്ന് മാത്രം. ധ്വജ പ്രതിഷ്ഠ നടത്തിയിട്ടില്ലാത്ത ക്ഷേത്രങ്ങളിൽ കുണ്ഡലിനി ശക്തിയുടെ പ്രതീകമായി കൊടിക്കൂറ കയറ്റുന്നതിന് സാധാരണയായി കവുങ്ങ് (അടക്കാമരം)ഉപയോഗിക്കുന്നു.  കോടിയേറ്റിന് അഞ്ചുനാൾ മുൻപ് ലക്ഷണ യുക്തമായ മരം കണ്ടെത്തി .അതിന് രക്ഷാ കവചങ്ങൾ ഒരുക്കി,ശുദ്ധം വരുത്തി,കുണ്ഡലിനി ശക്തിയായ കൊടി

തിരുവുത്സവം2023

Image
 വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം ഫെബ്രുവരി 19ന് കോടികയറി വിവിധ കലാ പരിപാടി കളോടുകൂടി ഫെബ്രുവരി 28ന് സമാപിക്കുന്നു.

സ്വർണ്ണവ്യവസായത്തിന്റെ വളർച്ചയും സ്വർണ്ണ തൊഴിലാളികളുടെ തകർച്ചയും

Image
സ്വർണ്ണവ്യവസായത്തിന്റെ വളർച്ചയും  സ്വർണ്ണ തൊഴിലാളികളുടെ തകർച്ചയും ശശിക്കുട്ടൻ വാകത്താനം.            കേരളത്തിലെ എട്ട് ലക്ഷം വരുന്ന സ്വർണ്ണ തൊഴിലാളികളെ എല്ലാ ഭരണവർഗ്ഗ പാർട്ടികളും സംഘടിപ്പിച്ചിട്ടുണ്ട് കൂടാതെ സ്വതന്ത്ര യൂണിയനുകളും.എന്നാൽ അവരുടെ തൊഴിൽപരമായ അവസ്ഥകളെ പരിഹരിക്കാൻ എന്തെങ്കിലും ക്രിയാത്മക  പദ്ധതികൾ മുന്നോട്ടുവയ്ക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല എന്നുള്ളത് വസ്തുതയാണ്. സ്വർണ്ണ തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ച ക്ഷേമനിധി ബോർഡുപോലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് അധഃപ്പതിച്ച ഭരണവർഗ്ഗ പാർട്ടികൾക്ക് ഈ വിഭാഗം തൊഴിലാളികളെ തിരിച്ചറിയാൻ സാധിക്കില്ല എന്നതും വസ്തുതയാണ്. പാരമ്പര്യത്തിൻറെ തനിമയെ ഉയർത്തിക്കാട്ടിയാണ് സ്വർണ്ണാഭരണ വിപണി ഇന്നും ലാഭം കൊയ്യുന്നത്. ആധുനിക ഫാഷൻ ഡിസൈൻ  പഴയ പലതിന്റെയും അനുകരണങ്ങളോ ചെറിയ മാറ്റങ്ങളോട് കൂടിയോ ആണ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.          മാറിമാറി വരുന്ന സാമൂഹ്യ സാമൂഹ്യസാഹചര്യങ്ങൾക്കനുസരണമായി മാറാൻ നിർബന്ധിതരാവുകയും എന്നാൽ മാറാൻ കഴിയാതിരിക്കുകയും ചെയ്യുന്ന തൊഴിൽ വിഭാഗമാണ് പൊതുവെ വിശ്വകർമ്മജർ. അതിൽ പ്രാമുഖ്യമുള്ളവരാണ് സ്

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

Image
      പ്രതിബന്ധങ്ങളുടെ  കാണാച്ചരടുകൾ             വിശ്വകർമ്മസമുദായത്തിന് രാഷ്ട്രീയ അധികാരം നേടിയെടുക്കുവാൻ  പ രിശ്രമിക്കുകയും  പ്രവർത്തിക്കുകയും  ചെയുന്ന ഓർഗനൈസേഷനുകളുടെയും, കോൺഫെഡറേഷനുകളുടെയും നേതൃത്വങ്ങളോടാണ്... ഈ  അഭ്യർഥന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ടു വച്ച ആശയം പ്രതീക്ഷകൾ ഉണർത്തുന്നവയായിരുന്നു ,പക്ഷെ ഏറ്റെടുത്ത ദൗത്യത്തിന്റെ വിജയ പരാജയ കാരണങ്ങൾ ഇതിനോടകം വിലയിരുത്ത പ്പെട്ടു കാണും എന്ന് കരുതുന്നു. രാഷ്ട്രീയാധികാരം നേടിയാൽ മാത്രമേ ഏതൊരു സമുദായത്തിനും സാമൂഹ്യ നീതിയും സാമൂഹിക സമത്വവും ലഭിക്കുകയുള്ളു.ഈ യാഥാർഥ്യം നിലനിൽക്കുമ്പോൾത്തന്നെ ലക്‌ഷ്യം സാധിക്കാതെ ശ്രദ്ദിക്കപ്പെടാതെ പോകുന്നതിൻറെ, പ്രതിബന്ധങ്ങളുടെ  കാണാച്ചരടുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണിവിടെ . വിശ്വകർമ്മജരുടെ ഇടയിലുള്ള അയിത്തവും ഉപജാതി സങ്കൽപ്പവും.         1903 ൽ ദക്ഷിണേന്ത്യയിലെ ആദ്യ വിശ്വകർമ്മ സംഘടനയായ "വിശ്വകർമ്മ കുലഭിമാന സഭ"രൂപീരിച്ച നാൾ മുതൽ ഈ വിവേചനം പ്രകടമായിരുന്നു.അതിനു മുഖ്യകാരണം വ്യത്യസ്തമായ ജീവിതചര്യയും തൊഴിലുമാണ്.വിശ്വകര്മജരിലെ അഞ്ചു വിഭാഗവും തങ്ങളാണ് മഹത്വമുള്ളവരെന്ന് അവകാശപ്പെടുന്നു.എണ്ണം കൊണ്ടും

VSS പ്രക്ഷോഭത്തിലേക്ക്

Image
പാലാ.          പാലാ മരിയൻ ഹോസ്പിറ്റലിൽ മരണപ്പെട്ട അഹല്യയുടെ മരണത്തിന് ഹോസ്പിറ്റൽ മാനേജ് മെന്റിൻറെയും ഡോക്ടർ മാരുടെയും കുറ്റകരമായ അനാസ്ഥയാണ് കാരണമെന്ന് വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ആരോപിച്ചു. പ്രസവ സംബന്ധമായ ചകിത്സക്കിടയിലുണ്ടായ പിഴവാണ് മരണ കാരണമെന്നും, ഇതിനു മുൻപും ഇത്തരം മരണങ്ങൾ ഇവിടെ നടന്നിട്ടുള്ളതായും  ബന്ധുക്കൾ പറയുന്നു.ഉന്നത രാഷ്ട്രീയ നേതാക്കളും പോലീസ് അധികാരികളും ചേർന്ന് എല്ലാ പ്രതിഷേധങ്ങളേയും ഒതുക്കി തീർക്കുകയായിരുന്നു.         മരണത്തിൻറെവ്യാപാരിയായ മരിയൻ ഹോസ്പിറ്റൽ അടച്ചു പൂട്ടണമെന്ന ആവശ്യവുമായി   ജൂൺ 21 ന് തിങ്കൾ 11 മണിക്ക്  വിശ്വകർമ്മസർവ്വീസ്സൊസൈറ്റി യുടെ നേതൃത്വത്തിൽ നൂറുകണക്കിന് യുവജനങ്ങൾ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത യുവജനങ്ങളെ കള്ളക്കേസ്സുകളിൽ കുടുക്കി സമരത്തിൽ നിന്നും പിന്തിരിപ്പിക്കാനാണ് പോലീസിന്റെ ശ്രമം.സമരം നയിച്ചാൽ ദുരന്തം അനുഭവിക്കേണ്ടി വരുമെന്ന് പാലാ CI ഭീഷണി പ്പെടുത്തിഎന്ന് വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി നേതൃത്വം പറയുന്നു. ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും മുന്നിൽ സമര നേതൃത്വം വഴങ്ങില്ലെന്ന് മനസിലാക്കിയ ഹോസ്പിറ്റൽ മാനേജ്‌മന്റ് ഇപ്പ

VISWAKARMA TEMPLES IN KERALA 5 [viswakarmadeva temple puthuppally]

Image
 ശ്രീ വിശ്വകർമ്മ ദേവ ക്ഷേത്രം പുതുപ്പള്ളി  എറികാട് ,പുതുപ്പള്ളി .P O.കോട്ടയം  686011                    കേരളത്തിലെ  വിശ്വകർമ്മ ദേവ ക്ഷേത്രങ്ങളിൽ പ്രധാനക്ഷേത്രമാണിത്.കോട്ടയം പട്ടണത്തിൽ നിന്നും  KK റോഡീൽ കഞ്ഞിക്കുഴി നിന്നും, പുതുപ്പള്ളി കറുകച്ചാൽ റൂട്ടിൽ ചാലുങ്കൽ പടിയിലാണ് ക്ഷേത്ര കവാടം 250 മീറ്റർ ഉള്ളിലായി ക്ഷേത്രം സ്ഥിതിചെയ്യുന്നു.                നൂറ്റാണ്ട് പഴക്കമുള്ള ഈ ക്ഷേത്രം സമീപ കാലത്താണ് പുനർ നിർമ്മാണ പ്രവർത്തികൾ,ആന കൊട്ടിലും ധ്വജ പ്രതിഷ്ഠയുംപൂർത്തീകരിച്ചത്.വിശ്വകർമ്മ ദേവൻറെ പഞ്ചലോഹ വിഗ്രഹമാണ് മുഖ്യ ശ്രീകോവിൽ പ്രതിഷ്‌ഠ  ചെറുവള്ളിക്കാവിലമ്മ യുടെ നിറസാന്നിധ്യം ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നു. ഗണപതി ,കാമാക്ഷി 'അമ്മ,മൂലപിതൃ,ബ്രഹ്മ രക്ഷസ്, നാഗരാജ,നാഗ യക്ഷി,എന്നീ ദേവതകളും ഉപദേവ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. വിശ്വകർമ്മ ദേവന് പാൽപ്പായസവും,ചെറുവള്ളിക്കാവിലമ്മക്ക് കടും പായസവുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. എല്ലാ ഞായറാഴ്ചകളിലും,മലയാള മാസം ഒന്നാം തീയതിയും ,എല്ലാ ഹൈന്ദവ വിശേഷ ദിവസങ്ങളിലും ഭക്തജനങ്ങക്കായി നട തുറന്നു കൊടുക്കുന്നു.കവിയൂർ വാസുദേവ ഭട്ടതിരിയാണ് ക്ഷേത്ര തന്ത്രി സ്ഥാ

EMINENT VISWAKARMA LEADERS, UK VASUDEVAN ACHARY

Image
 വിസ്മരിക്കപ്പെടുന്ന  വിശ്വകർമ്മ  നേതാക്കൾ              വിശ്വകർമ്മ സമുദായത്തിൻറെ ഉന്നമനത്തിനായി ദീർഘനാൾ സമുദായ പ്രവർത്തനം നടത്തിയ ചില മഹത് വ്യക്തികളെ അർഹിക്കുന്ന രീതിയിൽ പുതു തലമുറ ആദരിക്കുന്നില്ല.ഓരോ സമുദായത്തിൻറെയും സർവ്വതോൻമുഖമായ ഉയർച്ചക്കുവേണ്ടി സമുദായ നേതാക്കൾ അത്യധ്വാനം ചെയ്തിട്ടുണ്ട്.നായർ സമുദായത്തിനുവേണ്ടി മന്നത്തു പത്മനാഭൻ,ഈഴവർക്കുവേണ്ടി ശ്രീ നാരായണ ഗുരു,ദളിത് വിഭാഗങ്ങൾക്കുവേണ്ടി അയ്യൻ കാളി .ഭക്ത്യാദരവോടെ ഈ മൂന്നു നേതാക്കളെയും അവർ നെഞ്ചേറ്റി സ്മരണ പുതുക്കുമ്പോൾ നമ്മുടെ ആദ്യകാല നേതാക്കൾ വിസ്‌മൃതിയിൽ ആണ്ടുപോകുന്നു. മൺമറഞ്ഞുപോയ നേതാക്കളെ വിസ്മരിച്ചുകൊണ്ടുള്ള പ്രവർത്തനം ഒരിക്കലും വിജയിക്കില്ലെന്ന് ഇനിയെങ്കിലും വിശ്വകർമ്മ പ്രവർത്തകർ മനസിലാക്കണം. UK.വാസുദേവൻ ആചാരി           1900 കാലഘട്ടങ്ങളിൽ ചെറു  സംഘങ്ങളായി രൂപം കൊണ്ട ഗ്രുപ്പുകളെ കോർത്തിണക്കി  അഖില തിരുവിതാംകൂർ വിശ്വകർമ്മ മഹാസഭ രൂപീകരിക്കുകയും പിന്നീടത് അഖില കേരള വിശ്വകർമ്മ മഹാസഭയായി വളർത്തുകയും ചെയുവാൻ അഹോരാത്രം വിയർപ്പൊഴുക്കിയ സഭയുടെ സ്ഥാപക നേതാക്കളായിരുന്നു യു.കെ.വാസുദേവനാചാരിയും എം.എൻ.കൃഷ്ണനാചാരിയുംയു.കെ.വാസുദേവനാചാരിയെ AKVMS

നിയമസഭാ തെരഞ്ഞെടുപ്പും വിശ്വകർമ്മ സംഘടനകളും

Image
നിയമസഭാ തെരഞ്ഞെടുപ്പും വിശ്വകർമ്മ സംഘടനകളും           2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിശ്വകർമ്മജർ ഏകീകൃതമായ ഒരു രാഷ്ട്രീയ തീരുമാനം എടുക്കുന്നതിൽ വീണ്ടും ഒരിക്കൽകൂടി പരാജയപ്പെട്ടു.കേരളത്തിലെ പ്രബല മുന്നണികൾ വിശ്വകർമ്മജർക്കു അർഹിക്കുന്ന അംഗീകാരം നൽകിയില്ല. പ്രധാനമായും വിശ്വകർമ്മജർക്കിടയിലെ സമുദായ സംഘടനകൾ പസ്പരം പഴിചാരിയും പരിഹസിച്ചും പൊതു വേദികളിൽ പോരടിക്കുമ്പോൾ സ്വയം പരിഹാസ്യരാകുന്നത് എങ്ങിനെ എന്ന് ഈ തെരഞ്ഞെടുപ്പ് ഫലം ഒരിക്കൽകൂടി നമ്മെ ഓർമ്മിപ്പിക്കുന്നു.          കേരളത്തിലെ എല്ലാ വിശ്വകർമ്മ സംഘടനകളുടെയും മാതൃ സംഘടനയും, ഏറ്റവും കൂടുതൽ അനുയായികളുമുള്ള  അഖില കേരള വിശ്വകർമ്മ മഹാസഭ LDF നും  , വിശ്വകർമ്മ സർവീസ് സൊസൈറ്റി BJP  ക്കും  പിന്തുണ പ്രഖ്യാപിച്ചു.NLP ,വിശ്വകർമ്മ മഹാസംഘം വിശ്വകർമ്മ ഐക്യവേദിതുടങ്ങി കാക്കത്തൊള്ളായിരം  സംഘടനകളും  നിഷ്പക്ഷ രാഷ്ട്രീയത്തിൻറെ വക്താക്കളായി,സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചു. ആ തീരുമാനം വിശ്വകർമ്മ സമുദായത്തിന് എത്രമാത്രം ഗുണം ചെയ്തു എന്ന് ഒരു അവലോകനം അവർ നടത്തട്ടെ.നിലവിലുള്ള രാഷ്ട്രീയ സാമുദായിക യാഥാർഥ്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് വിശ്വകർമ്മ ശാക്തീകരണം അസ