Posts

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും

Image
     "നിങ്ങളുടെ അടിമത്തം നിങ്ങൾതന്നെ ഇല്ലാതാക്കണം .അത് ഇല്ലാതാക്കുന്നതിന് ദൈവത്തെയോ ,അതിമാനുഷനെയോ അന്യ രാഷ്ട്രീയക്കാരെയോ ആശ്രയിക്കരുത്.രാഷ്ട്രീയ അധികാരത്തിലാണ് നിങ്ങളുടെ മോചനം സ്ഥിതിചെയ്യുന്നത്.നിങ്ങൾക്ക് ആഹാരവും വസ്ത്രവും പാർപ്പിടവും വിദ്യാഭ്യാസവും മരുന്നും ജീവിത മാർഗ്ഗവും ഒരുക്കി തരേണ്ട ചുമതല നിയമ നിർമ്മാണ സഭകളുടെതാണ്.നിങ്ങളുടെ അനുവാദത്തോടും സമ്മതത്തോടും കൂടിവേണം നിയമ നിർമ്മാണവും അതിന്റെ നിർവ്വഹണവും അതിൻറെ തീർപ്പും നിർവ്വഹിക്കാൻ.ചുരുക്കത്തിൽ നിയമമാണ് ഏതു ഭൗതികസന്തുഷ്ടിയുടേയും ഇരിപ്പിടം.നിയമനിർമ്മാണത്തിനുള്ള അധികാരം നിങ്ങൾ പിടിച്ചെടുക്കണം.ആ വഴിയിലാണ് നിങ്ങളുടെ മോചനം.ഊന്നുവടികൾ ഉപേക്ഷിച്ചു യാചനയെ നിരുത്സാഹപ്പെടുത്തു.ഭാവിയെ പുഞ്ചിരിയോടെ നേരിടുക.ഇവിടെ ഭയപ്പെടേണ്ടതായി  ഒന്നുമില്ല സാമൂഹികമായി പാർശ്വവൽക്കരിക്കപ്പെട്ടവൻ രാഷ്ട്രീയമായും വേർതിരിക്കപ്പെടണം."   "രാഷ്ട്രീയ അധികാരമാണ് മുഖ്യ താക്കോൽ അത് വിജയത്തിൻറെ എല്ലാ വാതിലുകളും തുറന്നുതരും" . രാഷ്ട്രീയ അധികാരത്തെ കുറിച്ച് ഭരണഘടനാ ശില്പിയായ ഡോ:അംബേദ്ക്കറുടെ വാക്കുകളാണിത്. ഇതിൻറെ  അന്ത:സത്ത ഉൾക്കൊണ്ടു കൊണ്ട് വിശ്വ...

PM VISWAKARMA YOJANA

Image
 പി എം വിശ്വകർമ്മ യോജന   പരമ്പരാഗത മേഖലയിൽ പണിചെയ്യുന്ന അസംഘടിതരായ ലക്ഷക്കണക്കിന് ജനവിഭാഗത്തിന് പ്രയോജനകരമായ പദ്ധതിയാണ് കേന്ദ്ര ഗവൺമെന്റ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പി.എം.വിശ്വകർമ്മ യോജന എന്ന പദ്ധതി . വിശ്വകർമ്മ ജനവിഭാഗം പമ്പരാഗതമായി ചെയ്തു വരുന്ന തൊഴിലുകൾ ഉൾപ്പെടെ 18 തരം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് പ്രയോജനകരമായ പദ്ധതിയാണ് പി.എം.വിശ്വകർമ്മ യോജന. https://pmvishwakarma.gov.in/  OR  https://msme.gov.in/  എന്നീ സൈറ്റുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.അർഹരായവർക്ക്‌ 15 ലക്ഷം രൂപ വരെ നിബന്ധനകൾക്ക് വിധേയമായി ലോൺ ലഭിക്കും .15000 രൂപ വരെ ടൂൾസ് വാങ്ങുന്നതിനു പലിശ രഹിതമായും ലോൺ ലഭിക്കും. പി.എം .വിശ്വകർമ്മ യോജനയിൽ  ഏതെല്ലാം തൊഴിൽ ഉൾപ്പെടും ?  1.ആശാരി  2.വള്ളമുണ്ടാക്കുന്നവർ  3.ആയുധങ്ങൾ നിർമ്മിക്കുന്നവർ  4.കൊല്ലൻ  5.ചുറ്റികയും ഉപകരണങ്ങളും നിർമ്മിക്കുന്നവർ  6.സ്വർണ്ണ പണിക്കാർ  7.ശില്പികൾ\കല്ല് കൊത്തുന്നവർ   8.താഴ് ഉണ്ടാക്കുന്നവർ  9.കുശവൻ  10 .ചെരുപ്പുകുത്തി  11.കൽപ്പണിക്കാർ  12.കുട്ട ,പായ \...

ക്ഷേത്രങ്ങളിലെ 500 കിലോ സ്വർണ്ണം ഉരുക്കി ബാങ്കിൽ നിക്ഷേപിക്കും

Image
          ക്ഷേത്രങ്ങളിലെ 500 കിലോ സ്വർണ്ണം ഉരുക്കി ബാങ്കിൽ നിക്ഷേപിക്കും        തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വിവിധ ക്ഷേതങ്ങളിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണ്ണ ശേഖരത്തിൽനിന്നും 500 കിലോ സ്വർണ്ണമാണ് റിസർവ് ബാങ്കിൽ (RBI) നിക്ഷേപിക്കുവാൻ തീരുമാനമായത്. SBI യുടെ മുംബൈ ശാഖയാണ് ഇതിനു മേൽനോട്ടം വഹിക്കുന്നത് സ്വർണ്ണത്തിന്റെ വിലക്ക് ആനുപാതികമായി രണ്ടേകാൽ ശതമാനം പലിശക്കാണ് നിക്ഷേപം.പലിശ ഇനത്തിൽ ഒരുവർഷം ആറുകോടി രൂപയാണ് പ്രതീക്ഷിക്കുന്നത് അഞ്ചു വർഷമായിരിക്കും നിക്ഷേപക കാലാവധി .  മൂന്നു തരത്തിലുള്ള സ്വർണ്ണശേഖരമാണ് ക്ഷേത്രങ്ങളിലുള്ളത് ,പൗരാണിക ആഭരണങ്ങൾ ,ആട്ടവിശേഷങ്ങൾക്കു ഉപയോഗിക്കുന്നവ ,ദൈനം ദിന ഉപയോഗത്തിലുള്ളവ ഇവ ഒഴികെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മാണ് ഉരുക്കി സ്വർണ്ണക്കട്ടികളാക്കി ബാങ്കിന് നൽകുന്നത്‌.നിക്ഷേപം എപ്പോൾ പിൻവലിച്ചാലും പണമായോ സ്വർണ്ണമായോ തിരികെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.  

വിശ്വജ്യോതി ചാരിറ്റബിൾ ട്രസ്റ്റ്‌

Image
 വാകത്താനം,  വിശ്വജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് നടന്നു.വിരാഡ് വിശ്വബ്രഹ്മ ക്ഷേത്ര ഓഡിറ്റോറിയത്തിൽ 29/04/2023 ശനി യാഴ്ച നടന്ന ക്യാമ്പ് രഞ്ജിനി രാമകൃഷൻ (പൊതുമരാമത്ത് അണ്ടർ സെക്രട്ടറി, കേരള ) ഉൽഘാടനം ചെയ്തു.പ്രസിദ്ധ പേർസണൽ ട്രാൻസ്‌ഫോർമേഷൻ കോച്ച് ശ്രീ. അനീഷ്‌ മോഹൻ ക്യാമ്പ് നയിച്ചു. നൂറിൽ പ്പരം വിദ്യാർത്ഥി കളും യുവജനങ്ങളും ക്യാമ്പിൽ  പങ്കെടുത്തു. വിദ്യാർത്ഥി കളിലെ സർഗ്ഗവാസനകളെ കണ്ടെത്തി പഠനത്തോടൊപ്പം സ്വയം ശാക്തീകരണം. "മാറിയ ലോകത്ത്, മാറിയോ നമ്മൾ ". എന്നതാണ് നമ്മുടെ വിഷയം.

ഏകദിന ക്യാമ്പ്

Image
വിശ്വജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് പുത്തെൻചന്ത PO, വാകത്താനം. വിശ്വജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 29/04/2023 ശനിയാഴ്ച ഏകദിന പഠന ക്യാമ്പ് നടക്കുന്നു.വാകത്താനം കണ്ണഞ്ചിറ,ശ്രീ വിരാഡ് വിശ്വബ്രഹ്മ ദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മുതൽ വൈകുന്നേരം 5.30 വരെ നടക്കുന്ന  ക്യാമ്പ് പ്രശസ്ത പേർസണൽ  ട്രാൻസ്‌ഫോർമേഷൻ കോച്ച്ക്ശ്രീ.അനീഷ് മോഹൻ നയിക്കുന്നു.ശ്രീമതി. രഞ്ജിനി രാമകൃഷൻ (തദ്ദേശ സ്വയം ഭരണ വകുപ്പ് അണ്ടർ സ്ക്രട്ടറി, സെക്രട്ടറിയേറ്റ് തിരുവനന്തപുരം ) ക്യാമ്പ് ഉൽഘാടനം ചെയ്യുന്നു. ഏവരെയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നു. കുട്ടികൾക്കും യുവജനങ്ങൾക്കും മാതാ പിതാക്കൾക്കും വേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസ്സ്‌ ആണ്. Bloom 2023 എന്ന ഈ ക്യാമ്പ് ഒരു തുടർ പഠന പ്രക്രിയയുടെ തുടക്കമാണ്.SSLC റിസൾട് വന്നാൽ ഉടൻ  Bloom 2023 chapter 1. പഠനക്യാമ്പ്  ആരംഭിക്കും .വിദ്യാർത്ഥി കൾക്ക് വേണ്ടിയുള്ള ഗെയ്ഡ് ലൈൻ പ്രോഗ്രാം, തൊഴിലന്വേഷകർക്കുള്ള കറിയർ ഗൈഡൻസ്,ആധുനിക യുവ തലമുറ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം ക്യാമ്പുകളിൽ അനുഗ്രഹീത മോട്ടിവേഷൻ സ്പീക്കർ ശ്രീ അനീഷ് മോഹൻ  ന്റെ നേതൃത്വത്തിൽ  നടത്ത...

VISWAKARMA TEMPLES IN KERALA 2 [Viswakarma mahadeva temple vakathanam]

Image
ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം       പുത്തൻചന്ത PO, കണ്ണഞ്ചിറ, വാകത്താനം         കോട്ടയം. 686538        ഫോണ്‍: 0481 2461248             കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ വാകത്താനം പഞ്ചായത്തിൽ കണ്ണൻചിറ പ്രദേശത്ത്സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ്ശ്രീ  വിശ്വകർമ്മമഹാദേവക്ഷേത്രം.(മൂലസ്ഥാനം)പഞ്ചമുഖ വിശ്വകർമ്മദേവൻ താമര യിൽ ഇരിക്കുന്ന പഞ്ചലോഹ വിഗ്രഹമാണ്‌ പ്രധാന പ്രതിഷ്ഠ. ഉപദേവ സ്ഥാനങ്ങളിൽ  ദുർഗ്ഗാദേവി , സുബ്രഹ്മണ്യൻ , നാഗരാജ , മൂലപിതൃ, രക്ഷസ്സ് എന്നീ വിഗ്രഹങ്ങളും പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു.   നൂറ്റാണ്ട് പഴക്കമുള്ള ദേവതാ  സങ്കൽപം 1897 -മുതൽ  ഭജനയും ആരാധനയുമായി  തുടങ്ങി  .1924 ൽ മണ്ഡല പൂജയ്ക്കു ആദ്യ തിരുഃഉത്സവത്തിന് തുടക്കം കുറിച്ചു. വളര്ച്ചയുടെ വിവിധ ഘട്ടങ്ങളിൽ   ഭജനമഠ മായും ,1965 ൽ വിശ്വകർമ്മ  ഗുരുദേവ ക്ഷേത്രമായും  1989 ൽ വിശ്വകർമ...

അലങ്കാര മത്സ്യങ്ങൾ

Image
                                                                                                                അലങ്കാര   മത്സ്യങ്ങൾ    റിലീസ്... ഉടൻ ഹ്രസ്വ ചിത്രം.മലയാളം  ഷോർട്ട് ഫിലിം. കഥ, തിരക്കഥ, എഡിറ്റിംഗ്, സംവിധാനം..അനീഷ് കരുണാകരൻ.  DOP : അനൂപ് വാകത്താനം ആക്ടർ  :   ശ്രീരാഗ് മണി, ആക്ട്രസ് : അജ്മി രാജൻ ബിജിഎം  ഷമേജ് ശ്രീധർ, ആർട്ട്‌ : ഹരി കൃഷ്ണൻ, അനന്ത നാരായണൻ പരസ്യകല   : മോബിൻ  നിർമ്മാണം : ശരണ്യ അനീഷ്           അസോസിയേറ്റ് : ആദിത്യ.എസ്സ്.നാരായണൻ           

വിശ്വകർമ്മ സൗഹൃദ നിധി

Image
                     വിശ്വകർമ്മ സൗഹൃദ നിധി ഒരു പ്രതീക്ഷ ആണ്.ഓരോ പത്തു ദിവസം കഴിയുമ്പോഴും മുടക്കമില്ലാതെ ഒരു ഗുണഭോക്താവിന് സഹായ ധനം എത്തിക്കുവാൻ ഒരു കൂട്ടം മനുഷ്യ സ്നേഹികൾ തയ്യാറാകുന്നു.  ആധുനിക കേരള സമൂഹത്തിൽ ഇതൊരു പുതിയ കാര്യമല്ല. പക്ഷെ വിശ്വകർമ്മ സമൂഹത്തിൽ ഇതു നടക്കുന്നു എന്നുള്ളത് ഒരു അത്ഭുതം തന്നെ യാണ് ഇതിന്റെ സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഗുണഭോക്താക്കളെ കണ്ടെത്തുന്ന തിലെ സുതാര്യതയും, നേരിട്ട് ഗുണഭോക്താവിന്റെ അകൗണ്ടിൽ സഹായമെത്തുന്നു എന്നുള്ളതും ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയാണ്.എല്ലാ സഹോദരങ്ങളും ഈ പദ്ധതിയുമായി സഹകരിക്കുവാൻ മുൻപോട്ട് വരണം. എന്ന പ്രാർത്ഥന യോടെ                         വിശ്വദർശനം .

അലങ്കാര മത്സ്യങ്ങൾ (short film review)

Image
 Streaming Soon!!!!     മിഡ് ലാംബ്ക്രീ യേഷൻസിന്റെ ബാനറിൽ നവാഗത സംവിധായകൻ അനീഷ് കരുണാകരൻ തിരക്കഥ യും എഡിറ്റിങ്ങും നിർവഹിച്ചു സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ്  "അലങ്കാര മത്സ്യങ്ങൾ".   2021ലെ കേരള ഷോർട്  ഫിലിം ലീഗ്, ഫിലിം ഷോർ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം  (കാലവരവ്) തിരക്കഥക്ക്‌  അനീഷ് കരുണാകാരന്  സംസ്ഥാന അന്തർ ദേശീയ പുരസ്‌കാരങ്ങൾ  ലഭിച്ചിരുന്നു .    2022ൽ സിങ്കപ്പൂർ, ഇസ്രായേൽ, ബൾഗേരിയ, കൊൽക്കത്ത,റോം, ഉക്രൈൻ, തുടങ്ങിയ അന്താരാഷ്ട്ര ഷോർട് ഫിലിം ഫെസ്റ്റിവലിൽ "ദി വീൽ "ന് ബെസ്റ്റ് ഫിലിം  അവാർഡ് ലഭിച്ചു. ബെസ്റ്റ് എഡിറ്റർ അവാർഡ് അനീഷ് കരുണാകരന്റെ കരിയറിൽ ഒരു പൊൻ തൂവൽ കൂടി ചാർത്തി.   ഹൈപ്പർ ടെൻഷൻ  ബൈപോളാർ  ഡിസിസ് ഒരു കുടുംബ ജീവിതത്തിലുണ്ടാക്കുന്ന ആസ്വാരസ്യങ്ങൾ തനിമയാർന്ന ജീവിത യാഥാർഥ്യങ്ങൾ, പച്ച മനുഷ്യരുടെ ജീവിത സങ്കീർണതകൾ  അലങ്കാര മത്സ്യത്തിലൂടെ വരച്ചു കാട്ടുകയാണ് അനീഷ് കരുണാകരൻ. സുമയുടെയും  ശ്രീയുടെയും  ജീവിതത്തിലെ സുഖവും ദുഃഖവും സന്തോഷവും സങ്കടവും, പൊട്ടിത്തെറിയുമെല്ലാം ജീവനുള്ള രംഗ...

തിരുവുത്സവ ചടങ്ങ്കൾക്ക് തുടക്കമായി

Image
വാകത്താനം ശ്രീ വിശ്വകർമ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവചടങ്ങു കൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് കൊടിമരത്തിനു കാപ്പുകെട്ട് നടന്നു. ശ്രീ KS ബാബു കൊല്ലംപറമ്പിൽ വഴിപാടായി സർപ്പിച്ച കൊടിമരത്തിന് ബ്രഹ്മശ്രീ ഉണ്ണികൃഷ്ണ ആചാര്യ യുടെ കാർമികത്വത്തിൽ പൂജകർമ്മങ്ങൾ നടന്നു. ഇനി അഞ്ചുനാൾ വൃത ശുദ്ദിയോടെയുള്ള ആത്മ സമർപ്പണത്തിനായി തിരു വുത്സവകമ്മറ്റി കൺവീനർ ശ്രീ PN കൃഷൻകുട്ടി സ്ഥപതി സ്ഥാനീയനായ ശ്രീ KT രാജു ആചാര്യ ക്ക് ദക്ഷിണ നൽകി കൊടിമരം ദേവന് സമർപ്പിച്ചു. ദേവസ്വം ഭാരവാഹികൾ, PP പ്രസാദ്, MK ശിവൻകുട്ടി ആചാര്യ എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി 19 ഞായർ കൊടിയേറ്റ്..

AKVMS സഭാ തർക്കത്തിന് തീർപ്പായി

Image
  AKVMS ചങ്ങനാശ്ശേരി താലൂക്ക യൂണിയൻ പ്രസിഡണ്ട് ശ്രീ KK തങ്കപ്പൻ പതാക ഉയർത്തുന്നു. അഖില കേരള വിശ്വകർമ്മ മഹാസഭ, 20 വർഷമായി നേരിടുന്ന  കോടതി വ്യവഹാരങ്ങൾക്ക് തീർപ്പ് കണ്ടു തുടങ്ങി. AKVMS ചങ്ങനാശ്ശേരി താലൂക് യൂണിയന്റെ അധീനതയിലുള്ള ഓഫീസ് മന്ദിരവും അതിന്റെ വസ്തു വകകളും സംബന്ധിച്ചു AKVMS പ്രസിഡന്റ് ശ്രീ PR. ദേവദാസും, വിമത വിഭാഗം നേതാവ് MV രാജഗോപാലും തമ്മിൽ നിലനിന്നിരുന്ന കേസ്സ് സഭയുടെ ഔദ്യോഗിക പ്രസിഡന്റ് ശ്രീ.PR ദേവ ദാസിന്അനുകൂല മായി  വിധി ചങ്ങനാശ്ശേരി ഫസ്റ്റ് ക്ലാസ് ജൂഡിഷ്യൽ മജിസ്ട്രറ്റ് കോടതി വിധി പ്രസ്ഥാവിച്ചു.. സഭാ തർക്കങ്ങളുടെ പേരിൽ 20വർഷമായി നിലനിന്നിരുന്ന വ്യവഹാരങ്ങൾ തീർപ്പായതിനെ തുടർന്ന് യൂണിയൻ  ഭാരവാഹികൾ ഓഫിസിൽ പ്രവേശിച്ചു. .  യൂണിയൻ പ്രസിഡന്റ് ശ്രീ KK തങ്കപ്പൻ പതാക ഉയർത്തി. സെക്രട്ടറി ശ്രീ PK ശ്രീധരൻ, യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറ്റി ശ്രീ ശ്രീജിത്ത്‌ ശിവൻ, ശ്രീ വിജയകുമാർ, ശ്രീമതി കനകമ്മ ചെല്ലപ്പൻ എന്നിവർ എന്നിവർ നേതൃത്വം നൽകി.

കൊടിമരവും കാപ്പ് കെട്ടും

Image
 പുരാതന  ക്ഷേത്രമായ വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിലെ 2024 ലെ തിവുത്സവത്തിന് ഒരുക്കങ്ങളായി.ഫെ:09 മുതൽ ഫെ:18 വരെ യാണ് പത്തുനാൾ നീണ്ടു നിൽക്കുന്ന തിരുഃവുത്സവം.വിവിധ കലാ പരിപാടികളും,വാദ്യമേളങ്ങളും,താലപ്പൊലി,കാവടി, കുംഭകുടം,തെയ്യം,തുടങ്ങി തിടമ്പേറ്റുവാൻ ഗജവീരൻ എല്ലാം കൂടി നാട്ടിലാകെ ഉത്സവാന്തരീക്ഷം. 18ന് കോടിയേറ്റോടുകൂടി ഉത്സവ ചടങ്ങിന്ആ രംഭം കുറിക്കും. ഏറ്റവും പ്രധാന ചടങ്ങാണ് കൊടിയേറ്റ് ക്ഷേത്രമാകുന്ന ശരീരത്തിന്റെ നട്ടെല്ലാണ് കൊടിമരം. ക്ഷേത്ര ശരീരത്തിന്റെ നാഭി യിലാണ് കൊടിമരത്തിന്റെ ചുവട് ഉറപ്പിച്ചിരിക്കുന്നത്. അമ്പലത്തിന്റെ  അടിയിലൂടെ ശ്രീക്കോവിലിന്റ മദ്ധ്യത്തിൽ ദേവ ബിംബം വരെ യാണ് ഇതിന്റെ സ്ഥാനം. എന്നാൽ ഭക്തർക്ക് കാണത്തക്ക വിധം ഗണിത ശാസ്ത്രത്തിന്റെ പിൻ ബലത്തോടെ ഇത് നിവർത്തി നിർത്തിയിരിക്കുന്നു എന്ന് മാത്രം. ധ്വജ പ്രതിഷ്ഠ നടത്തിയിട്ടില്ലാത്ത ക്ഷേത്രങ്ങളിൽ കുണ്ഡലിനി ശക്തിയുടെ പ്രതീകമായി കൊടിക്കൂറ കയറ്റുന്നതിന് സാധാരണയായി കവുങ്ങ് (അടക്കാമരം)ഉപയോഗിക്കുന്നു.  കോടിയേറ്റിന് അഞ്ചുനാൾ മുൻപ് ലക്ഷണ യുക്തമായ മരം കണ്ടെത്തി .അതിന് രക്ഷാ കവചങ്ങൾ ഒരുക്കി,ശുദ്ധം വരുത്തി,കുണ്...

തിരുവുത്സവം2023

Image
 വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം ഫെബ്രുവരി 19ന് കോടികയറി വിവിധ കലാ പരിപാടി കളോടുകൂടി ഫെബ്രുവരി 28ന് സമാപിക്കുന്നു.

സ്വർണ്ണവ്യവസായത്തിന്റെ വളർച്ചയും സ്വർണ്ണ തൊഴിലാളികളുടെ തകർച്ചയും

Image
സ്വർണ്ണവ്യവസായത്തിന്റെ വളർച്ചയും  സ്വർണ്ണ തൊഴിലാളികളുടെ തകർച്ചയും ശശിക്കുട്ടൻ വാകത്താനം.            കേരളത്തിലെ എട്ട് ലക്ഷം വരുന്ന സ്വർണ്ണ തൊഴിലാളികളെ എല്ലാ ഭരണവർഗ്ഗ പാർട്ടികളും സംഘടിപ്പിച്ചിട്ടുണ്ട് കൂടാതെ സ്വതന്ത്ര യൂണിയനുകളും.എന്നാൽ അവരുടെ തൊഴിൽപരമായ അവസ്ഥകളെ പരിഹരിക്കാൻ എന്തെങ്കിലും ക്രിയാത്മക  പദ്ധതികൾ മുന്നോട്ടുവയ്ക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല എന്നുള്ളത് വസ്തുതയാണ്. സ്വർണ്ണ തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ച ക്ഷേമനിധി ബോർഡുപോലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് അധഃപ്പതിച്ച ഭരണവർഗ്ഗ പാർട്ടികൾക്ക് ഈ വിഭാഗം തൊഴിലാളികളെ തിരിച്ചറിയാൻ സാധിക്കില്ല എന്നതും വസ്തുതയാണ്. പാരമ്പര്യത്തിൻറെ തനിമയെ ഉയർത്തിക്കാട്ടിയാണ് സ്വർണ്ണാഭരണ വിപണി ഇന്നും ലാഭം കൊയ്യുന്നത്. ആധുനിക ഫാഷൻ ഡിസൈൻ  പഴയ പലതിന്റെയും അനുകരണങ്ങളോ ചെറിയ മാറ്റങ്ങളോട് കൂടിയോ ആണ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.          മാറിമാറി വരുന്ന സാമൂഹ്യ സാമൂഹ്യസാഹചര്യങ്ങൾക്കനുസരണമായി മാറാൻ നിർബന്ധിതരാവുകയും എന്നാൽ മാറാൻ കഴിയാതിരിക്കുകയും ചെയ്യ...

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

Image
      പ്രതിബന്ധങ്ങളുടെ  കാണാച്ചരടുകൾ             വിശ്വകർമ്മസമുദായത്തിന് രാഷ്ട്രീയ അധികാരം നേടിയെടുക്കുവാൻ  പ രിശ്രമിക്കുകയും  പ്രവർത്തിക്കുകയും  ചെയുന്ന ഓർഗനൈസേഷനുകളുടെയും, കോൺഫെഡറേഷനുകളുടെയും നേതൃത്വങ്ങളോടാണ്... ഈ  അഭ്യർഥന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ടു വച്ച ആശയം പ്രതീക്ഷകൾ ഉണർത്തുന്നവയായിരുന്നു ,പക്ഷെ ഏറ്റെടുത്ത ദൗത്യത്തിന്റെ വിജയ പരാജയ കാരണങ്ങൾ ഇതിനോടകം വിലയിരുത്ത പ്പെട്ടു കാണും എന്ന് കരുതുന്നു. രാഷ്ട്രീയാധികാരം നേടിയാൽ മാത്രമേ ഏതൊരു സമുദായത്തിനും സാമൂഹ്യ നീതിയും സാമൂഹിക സമത്വവും ലഭിക്കുകയുള്ളു.ഈ യാഥാർഥ്യം നിലനിൽക്കുമ്പോൾത്തന്നെ ലക്‌ഷ്യം സാധിക്കാതെ ശ്രദ്ദിക്കപ്പെടാതെ പോകുന്നതിൻറെ, പ്രതിബന്ധങ്ങളുടെ  കാണാച്ചരടുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണിവിടെ . വിശ്വകർമ്മജരുടെ ഇടയിലുള്ള അയിത്തവും ഉപജാതി സങ്കൽപ്പവും.         1903 ൽ ദക്ഷിണേന്ത്യയിലെ ആദ്യ വിശ്വകർമ്മ സംഘടനയായ "വിശ്വകർമ്മ കുലഭിമാന സഭ"രൂപീരിച്ച നാൾ മുതൽ വിശ്വകർമ്മരുടെ ഇടയിലുള്ള ഈ വിവേചനം പ്രകടമായിരുന്നു.അതിനു മുഖ്യകാരണം വ്യത്...